ബ്രഹ്മാവ് താമര, ജപമാല
സരസ്വതി സംഗീത ഉപകരണങ്ങള്‍, പുസ്തകങ്ങള്‍
ശിവന് ലിംഗാകൃതിയിലെ കല്ല്, കാളയുടെ ശില്പം
പാര്‍വതി താമര, സ്വര്‍ണവര്‍ണ മുത്തുകള്‍
ദുര്‍ഗ സിംഹത്തിന്റെ/കടുവയുടെ ശില്പം
വിഷ്ണു ശംഖ്
ലക്ഷ്മി നാണയം
രാമന് അമ്പും വില്ലും
കൃഷ്ണന് ഓടക്കുഴല്‍
ഹനുമാന് കുരങ്ങന്റെ ശില്പം
ഭക്ഷണമുറിയുടെ സ്ഥാനം
അടുക്കളയില്‍ നിന്നും അടുത്തായിരിക്കണം ഭക്ഷണമുറി ക്രമീകരിക്കേണ്ടത്. ഒന്നിലധികം നിലകളുള്ള വീടാണെങ്കിലും അടുക്കളയും ഭക്ഷണമുറിയും താഴത്തെ നിലയില്‍ തന്നെ ആയിരിക്കണം. ഭക്ഷണമുറിക്ക് അനുയോജ്യമായ സ്ഥാനം കെട്ടിടത്തിന്റെ പടിഞ്ഞാറു ഭാഗമാണ്. ഈ സ്ഥാനം ക്രമീകരിക്കാന്‍ തടസ്സമുണ്ടെങ്കില്‍ കിഴക്കുഭാഗത്തേക്ക് മാറ്റേണ്ടതാണ്.
വീടിന് ചുറ്റുമുള്ള ഡ്രെയിനേജ് സംവിധാനം ഏതു രീതിയിലായിരിക്കണം?
പട്ടണങ്ങളില്‍ ഡ്രെയിനേജ് സിസ്റ്റം ഉണ്ടാകും. എന്നാല്‍ പല ഭാഗങ്ങളിലും സെപ്റ്റിക് ടാങ്ക് എടുത്താണ് ഉപയോഗിക്കുന്നത്. ഒരു വീടിനെ സംബന്ധിച്ച് വീടിന്റെ നാലുമൂലകളിലും സെപ്റ്റിക് ടാങ്ക് എടുക്കരുത്. അതുപോലെ വീടിരിക്കുന്ന വസ്തുവിന്റെ നാലുമൂലയ്ക്കും ടാങ്ക് പാടില്ല. സൂര്യപ്രകാശം കൂടുതല്‍ ലഭിക്കുന്ന കിഴക്കും പടിഞ്ഞാറും സെപ്റ്റിക് ടാങ്ക് വരുന്നത് നല്ലതാണ്. ബാത്ത്റൂമിലെയും അടുക്കളയിലെയും മലിനജലം തെക്കുഭാഗത്തേക്ക് ഒഴുക്കി വിടരുത്. കിഴക്കോ, പടിഞ്ഞാറോ, വടക്കോ ഒരു കുഴിയെടുത്ത് ആ ഭാഗത്തേക്ക് വെള്ളം ഒഴുക്കി വിടേണ്ടതാണ്. വീടിന്റെ വടക്കു കിഴക്കേ മൂലയിലോ തെക്കുപടിഞ്ഞാറു മൂലയിലോ മലിനജലം കെട്ടി നിറുത്താനുള്ള സംവിധാനം ചെയ്യരുത്.
കുടുംബക്ഷേത്രങ്ങളും മഹാക്ഷേത്രങ്ങളും തമ്മിലുള്ള വ്യത്യാസം
പണ്ടത്തെ കുടുംബങ്ങളില്‍ തലമുറകളായി വച്ച് ആരാധിച്ചിരുന്ന ദേവീദേവന്മാരുടെയും ചില പ്രത്യേകമൂര്ത്തികളുടെയും നാഗദൈവങ്ങളുടെയും ചെറിയ അമ്പലങ്ങള്‍ പണികഴിപ്പിച്ച് ആരാധിച്ചു വന്നിരുന്നു. ഇവ സ്ഥാപിച്ചിരുന്നത് പ്രകൃതിക്ക് അനുയോജ്യമായ സ്ഥാനങ്ങളില്‍ ആയിരുന്നു. അക്കാലത്ത് നാട്ടുരാജാക്കന്മാരും പ്രഭുകുടുംബങ്ങളും അവരുടെ തറവാട്ടില്‍ തന്നെ പ്രത്യേകം ദേവതമാരെ പൂജ ചെയ്തു വന്നിരുന്നു. ഇവര്‍ക്കെല്ലാം തന്നെ സര്‍വവിധ ഐശ്വര്യങ്ങളും ഉണ്ടായിരുന്നു. എന്നാല്‍, ഈ കലിയുഗകാലത്ത് പണ്ടത്തെ ആരാധാനാക്രമങ്ങളെല്ലാം മറന്ന്, ഇവര്‍ വളരെ ദൂരെ പ്രശസ്തമായ അമ്പലങ്ങള്‍ തേടി പോകുന്നു. അവര്‍ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. സ്വന്തം വീടിന്റെ മുറ്റത്തു തന്നെ സര്‍വൈശ്വര്യങ്ങളും നിറഞ്ഞ കുടുംബക്ഷേത്രങ്ങള്‍ ഉള്ളപ്പോള്‍ വിദൂരങ്ങളില്‍ ദൈവത്തെത്തേടി അലയേണ്ട കാര്യമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: