Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിത്തശാന്തിക്കുള്ള ഉപാധികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2023, 04:57 pm IST
in Samskriti

ആകാശഗത്യഭാവാദിനിരൂപണം
അത്യന്തമായി ഉള്‍ത്താരില്‍ മുത്താര്‍ന്നുകൊണ്ട് അതിനുത്തരം ഇത്തരത്തില്‍ വസിഷ്ഠന്‍ പറഞ്ഞുകൊടുത്തു. ”ഉള്ളില്‍ ശുഭാശുഭാഹങ്കാരമുള്ള ശരീരം ഈ സംസൃതിവല്ലിക്ക് ബീജമാകുന്നിതെന്നു ധരിക്കുക. ജന്മമരണാദ്യവസ്ഥകള്‍ക്കൊക്കെയും കോശമെന്നവണ്ണം ആശ്രയഭൂതമായി, സ്വയം നിരൂപിക്കുകില്‍, സര്‍വസന്താപരത്‌നസമുല്‍ഗമമായി ആശാവശാനുഗമമായുള്ള മാനസം ഈ ശരീരത്തിനു ബീജമായീടുന്നു. സത്തും അസത്തുമായീടുന്ന ശരീരം ചിത്തത്തില്‍നിന്നുണ്ടാകുന്നു. എന്നും സ്വപ്‌നഭ്രമങ്ങളിലായി ഇതിനെ നന്നായി സ്വയം അനുഭവിക്കുന്നു. വള്ളികള്‍ ചുറ്റിച്ചേര്‍ന്നുനിന്നീടുന്ന ചിത്തവൃക്ഷത്തിനു രണ്ടു ബീജങ്ങളുണ്ട്- ഒന്ന് പ്രാണപരിസ്പന്ദവും മറ്റൊന്ന് ദൃഢവാസനയുമാണ്.

രാമ! നാഡികളില്‍ സ്പര്‍ശനംകൊണ്ട് ഉണര്‍വുണ്ടായി പ്രാണന്‍ എപ്പോള്‍ ചലിക്കുന്നു, അപ്പോള്‍ സംവേദനമായ ചിത്തം പെട്ടെന്നു ഉത്ഭവിക്കുന്നു. എങ്ങും വ്യാപിച്ചതായ സംവിത്ത് പ്രാണസഞ്ചലനംകൊണ്ട് ദൃശ്യബോധത്തെ കൈക്കൊള്ളുന്നു. ആ ബോധം ബഹിര്‍മുഖമാകാതെ നല്ലവണ്ണം തടഞ്ഞുകൊണ്ടീടുന്നതാകില്‍ ഏറ്റവും ശ്രേയസ്സായിവരുമെന്നതില്‍ സന്ദേഹമില്ല. സംവിത്സമുദിതമായിട്ട് ഉടന്‍തന്നെ സംവേദ്യമാര്‍ന്നുകൊള്ളുന്നു. പിന്നെ ആ സംവേദനത്തില്‍നിന്ന് ചേതസ്സിന് അളവറ്റ സങ്കടം വന്നുഭവിക്കുന്നു. പിന്നീട് ഉണരാത്തവണ്ണം സംവിത്ത് നല്ല ഉറക്കമായി വര്‍ത്തിക്കുന്നു. കിട്ടേണ്ട നിര്‍മ്മലമായ തല്പ്പദം ലഭ്യമായെന്നറിയുക. അതുകൊണ്ട് പ്രാണനുള്ള ചലനത്താലും ദൃഢമായ വാസനയാലും സംവിത്തിനെ തടുപ്പിക്കാതിരിക്കിലോ നീ നിര്‍വ്യാജമായി അജനായി (ജനിക്കാത്തവനായി) ഭവിക്കും. ചിത്തമായീടുന്നത് സംവിത്തിന്റെ (ജ്ഞാനത്തിന്റെ) വിക്ഷൂബ്ധതതന്നെയാണ്. ചിത്തം നിമിത്തം ഈ സംസാരമെന്ന മഹാനര്‍ത്ഥം നല്ലവണ്ണം പരന്നു നിന്നീടുന്നു. യോഗശാസ്ത്രങ്ങളില്‍ പറയപ്പെടുന്നതായ നല്ല പ്രയോഗങ്ങളാകുന്ന മഹാമുദ്രാദികളാലും ധ്യാനങ്ങളാലും പ്രാണായാമങ്ങളാലും അതീവയോഗീന്ദ്രന്മാര്‍ ചിത്തശാന്തിക്കായി എപ്പോഴും പ്രാണരോധനം ചെയ്തുകൊണ്ടിരിക്കുന്നു. ചിത്തത്തിന്റെ ഉപശാന്തി അത്യന്തമുത്തമവും ഫലപ്രാപ്തിയും നല്ല സമദൃഷ്ടിക്കു കാരണവുമാണ്. ചിന്തിക്കില്‍ വിഷയസംബന്ധമാകുന്ന ജ്ഞാനത്തെ നീക്കുന്നത് ആനന്ദദായകമാണ്. സത്തുക്കളൊക്കെയും ഇതിനെ പ്രാണസംരോധമെന്നു പറയുന്നു.”മഹാമതേ! ചിത്തം വാസനയിങ്കല്‍നിന്ന് ഉത്ഭവിക്കുന്നത് ഞാനിനി പറയാം. പൂര്‍വാപരങ്ങളെ ചിന്തിക്കാതെ ദൃഢഭാവനകൊണ്ട് പരമായ വിഷയങ്ങളെ സ്വീകരിക്കുന്നതു വാസനയാണെന്നു സത്തുക്കള്‍ പറയുന്നു. ദൃഢാഭ്യാസംകൊണ്ട് ഏതു വസ്തു ചേതസ്സുകൊണ്ട് കല്പിതമാകുന്നു, വസ്ത്വന്തരത്തെ ഓര്‍ത്തീടാതെ ഉടനെ ആ വസ്തുവായിത്തന്നെ പുരുഷന്‍ ഭവിക്കുന്നു. ഭാവനനിമിത്തം വിവശനായി അതേരൂപനായീടുന്ന പുരുഷന്‍ ഏതൊന്നിനെ ഭാവിച്ചുകൊള്ളുന്നുവോ ആയതു സദ്വസ്തുവാകുന്നിതെന്നു വിമോഹിച്ചീടുന്നു. ദുര്‍ദൃഷ്ടിയാകുന്ന പുരുഷന്‍ വാസനാവേഗവൈവശ്യംകൊണ്ട് തന്റെ ശരീരം വെടിയുന്നു. വലിയ മദപാരവശ്യത്തിനാല്‍ എന്നപോലെ സകലവും ഭാന്തമായി കാണുന്നു. കല്യബുദ്ധേ! ചിന്തിച്ചാലും, വഴിപോലെയല്ലാത്ത ദര്‍ശനത്തിനും അനാത്മാവില്‍ ആത്മാവതെന്നുള്ള ഭാവനയ്‌ക്കും വസ്തുവല്ലാത്തതു വസ്തുവായി നിനപ്പാനും യാതൊന്നു കാരണമായി ഭവിക്കുന്നുവോ വാദമില്ല, ചേതസ്സതുതന്നെ. പദാര്‍ത്ഥൈകഭാവനകൊണ്ട് ദൃഢാഭ്യാസം ഓര്‍ത്തീടുകില്‍ അത്യന്ത ചഞ്ചലമാണത്. രാഘവ! മാനസം ജന്മാദികാരണം ഉണ്ടാകുന്നു. തള്ളുക, കൊള്ളുക എന്നുള്ളതില്ലാതെ എല്ലാം ത്യജിച്ചുകൊണ്ട് എന്നു വാണീടുന്നു അന്നോര്‍ക്ക സന്ദേഹമൊട്ടുമില്ല, ചിത്തമുണ്ടാകാതെയാകുന്നു. എന്നും വാസനത്വമില്ലായ്‌മകൊണ്ട് മനസ്സിന് എന്നു സങ്കല്പമില്ലാതെയാകുന്നു, നല്ല ഉപശമനം നല്‍കുന്ന ആ ചിത്തത ഉദിച്ചുകൊണ്ടീടുന്നത് അന്നുതന്നെ. ലോകവസ്തുക്കളിലൊന്നിലും അല്പംപോലും ചിന്ത എന്നില്ലാതെയാകുന്നു, അന്നോര്‍ക്ക ശൂന്യമായീടും ഹൃദംബരംതന്നില്‍ എവ്വണ്ണം മാനസമുണ്ടാകുന്നുവെന്ന്. പദാര്‍ത്ഥം പരമാര്‍ത്ഥമായുള്ളതാണെന്നു ചേരുന്ന ഭവാനയാകുന്നു. സാദരം ചേരുന്ന ഭാവനയാണ് ചേതസ്സിനുള്ളോരു രൂപം എന്നു നീ ധരിക്കുക. ലേശവും സങ്കല്പയോഗ്യമായീടുന്ന ദൃശ്യത്തെ ഓര്‍ക്കാതെ ആകാശമെന്നപോലെ സ്വച്ഛനായുള്ളവന്‍ എങ്ങനെയാണ് ചിത്തോദയം ഭവിച്ചീടുന്നതെന്നോര്‍ക്കുക. നിസ്സാരമെന്നോര്‍ത്ത് കൈക്കൊണ്ടീടുന്നതും ദൃശ്യത്തെ ഇല്ലാത്തതെന്നു ഭാവിപ്പതും സത്യമായുള്ളത് അറിവതും കേള്‍വികേട്ട ബുദ്ധിമാന്മാര്‍ അചിത്വം എന്നു പറയുന്നു. സാധോ! സര്‍വവും അന്തഃപരിത്യജിച്ചിട്ട് ശീതളാശയവൃത്തിയായീടുന്ന മാനസം വൃത്തിസ്ഥമെന്നാകിലും അസദ്രൂപമെന്ന് ഉത്തമന്മാരാല്‍ പറയപ്പെടുന്നു.

(തുടരും)

Tags: Vedapeace of mindSprituality
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ചൊല്ലുന്നവനെ രക്ഷിയ്‌ക്കുന്ന ഗായത്രീമന്ത്രം

Kerala

ഭക്തിസാന്ദ്രമായിവേദക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം

Samskriti

ഓരോ സൃഷ്ടിയും ലക്ഷ്യത്തിലേക്ക് തൊടുത്ത അസ്ത്രത്തിനു തുല്യം

Samskriti

മായാമയമായ പ്രപഞ്ചം

Varadyam

അഭേദ  ബ്രഹ്‌മവും ഭേദശക്തികളും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.