തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടയിലും മന്ത്രിമാരുടെ സുരക്ഷയ്ക്കായി കോടികള്‍ ചെലവാക്കുന്നു. രണ്ടരക്കോടിയിലേറെ രൂപ ചെലവിട്ടാണ് മന്ത്രിമാരുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചത്.
സെക്രട്ടറിയേറ്റ് അനക്സ് രണ്ടിലെ ഓഫിസുകളില്‍ ക്യാമറകളും മെറ്റല്‍ ഡിറ്റക്ടറുകളുമാണ് പുതുതായി സ്ഥാപിച്ചിരിക്കുന്നത്. ഇതിനായി 2.53 കോടി രൂപ അനുവദിച്ച് പൊതുഭരണവകുപ്പ് ഉത്തരവിറക്കി. ഏഴ് മെറ്റല്‍ ഡിറ്റക്ടറും 101 സിസിടിവി ക്യാമറകളുമാണ് അനക്സ് രണ്ട് പരിസരത്ത് സ്ഥാപിച്ചിരിക്കുന്നത്. കൊച്ചിയിലെ സ്വകാര്യസ്ഥാപനമാണ് ഇവ സ്ഥാപിച്ചത്.
ആറ് മാസത്തെ സംഭരണശേഷിയുള്ള ക്യാമറകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും ഉള്‍പ്പെടെയാണ് ഈ തുക ചെലവായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിമാരായ മുഹമ്മദ് റിയാസ്, വീണാ ജോര്‍ജ്, വി ശിവന്‍കുട്ടി, ആര് ബിന്ദു, പി പ്രസാദ്, ജെ ചിഞ്ചുറാണി എന്നിവരുടെ ഓഫിസുകളാണ് അനക്സ് രണ്ടില്‍ പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: