കൊട്ടാരക്കര: തലമുറകളെ പാടിയും പറഞ്ഞും രസിപ്പിച്ച കൊട്ടാരക്കര അവണൂരിലെ റേഡിയോ ക്രിയോസ്ക് നിശബ്ദമായിട്ട് പതിറ്റാïുകള്‍. കൊട്ടാരക്കര-പുത്തൂര്‍ റോഡരികില്‍ അവണൂര്‍ മാടന്‍കാവ് ക്ഷേത്രത്തിന് എതിര്‍വശത്തായാണ് പഴമയുടെ ഓര്‍മപ്പെടുത്തലായി റേഡിയോ കിയോസ്ക് കെട്ടിടം. ചരിത്രത്തിന്റെ ശേഷിപ്പായി ഇടിഞ്ഞു നശിക്കുകയാണ് ഈ കെട്ടിടം. ഒരുകാലത്ത് പ്രദേശവാസികള്‍ റേഡിയോയിലെ പരിപാടികള്‍ കേള്‍ക്കുവാന്‍ ഒത്തുകൂടിയിരുന്നത് ഇവിടെയാണ്. പ്രഭാതഭേരിക്കും ചലച്ചിത്ര ഗാനങ്ങള്‍ക്കും നാടക ശബ്ദരേഖയ്ക്കും കഥാപ്രസംഗത്തിനുമൊക്കെ കേട്ടിരിക്കാന്‍ ആളുകള്‍ ഇവിടെ കൂടുമായിരുന്നു.
തെരഞ്ഞെടുപ്പ് വേളകളാണ് ഇവിടം കൂടുതല്‍ സജീവമായിരുന്നത്. വാര്‍ത്തകള്‍ കേട്ടുകഴിഞ്ഞാല്‍ പിന്നെ ചര്‍ച്ചകളും മറ്റുമായി ആളുകള്‍ ഒത്തുകൂടുമായിരുന്നു. സമീപ പ്രദേശങ്ങളില്‍ നിന്നുവരെ അവണൂരിലെ റേഡിയോ കിയോസ്കിനുമുന്നിലേക്ക് ആളുകളെത്തിയിരുന്നു.
റേഡിയോയും ടിവിയും സ്ഥാപിക്കണം
ലോകം വിരല്‍ത്തുമ്പിലേക്ക് ചുരുങ്ങിയ പുതിയകാലത്ത് റേഡിയോ കിയോസ്കുകള്‍ക്ക് പ്രാധാന്യമില്ലെന്നാണ് അധികൃതരുടെ പക്ഷം. കാലം മുന്നോട്ടുകുതിച്ചപ്പോള്‍ റേഡിയോയുടെ പ്രാധാന്യം നഷ്ടമാവുകയും കിയോസ്കിന് താഴുവീഴുകയും ചെയ്തു. പിന്നീട് കിയോസ്കിനൊപ്പം പിന്‍ഭാഗത്തേക്ക് ഒരു മുറികൂടിയൊരുക്കി, തുടര്‍ വിദ്യാകേന്ദ്രമായും മറ്റുമൊക്കെ ഇവിടം കുറച്ചുനാള്‍കൂടി ആളനക്കമുണ്ടായി. പിന്നെ തീര്‍ത്തും അടഞ്ഞു. ഇത് നവീകരിച്ച് റേഡിയോയും ടിവിയുമൊക്കെ സ്ഥാപിച്ചാല്‍ ഇവിടം വീണ്ടുമുണരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: