2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും മാറുന്നതിനും ആര്‍ബിഐ അനുവദിച്ച സമയം അവസാനിക്കുന്നു. സെപ്റ്റംബര്‍ 30-ആണ് അവസാന തീയതി. അതിനകം നോട്ടുകള്‍ മാറ്റുകയോ നിക്ഷേപിക്കുകയോ ചെയ്യാം. കണക്കുകള്‍ പ്രകാരം പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളില്‍ 76 ശതമാനവും ബാങ്കുകളില്‍ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്തിട്ടുണ്ട്.
2000 രൂപ മാറ്റിയെടുക്കാനുള്ള വഴികള്‍
ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് അവരുടെ ബാങ്ക് ബ്രാഞ്ചില്‍ 2000 രൂപ നോട്ടുകള്‍ മാറുകയോ നിക്ഷേപിക്കുകയോ ചെയ്യാം. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഐഡി പ്രൂഫില്ലാതെ ഏത് ബാങ്ക് ശാഖയിലും 2000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാവുന്നതാണ്. ഇതിന് പ്രത്യേക അപേക്ഷയോ തിരിച്ചറിയല്‍ രേഖകളോ ആവശ്യമില്ല. 20,000 രൂപ വരെ ഒരാള്‍ക്ക് ഒരേസമയം മാറ്റിവാങ്ങാം. ഇത് സൗജന്യ സേവനമാണ്. 2000 രൂപ നോട്ടുകള്‍ മാറ്റുന്നതിനുള്ള സൗകര്യം ആര്‍ബിഐയുടെ 19 റീജിയനല്‍ ഓഫീസുകളിലും ലഭ്യമാണ്. അടുത്തുള്ള ഏതു ബാങ്കിന്റെ ശാഖയിലും നോട്ടുകള്‍ മാറ്റാം. ആളുകള്‍ക്ക് അവര്‍ക്ക് അക്കൗണ്ടുള്ള ബാങ്കില്‍ 2000 രൂപയുടെ നോട്ടുകള്‍ നിക്ഷേപിക്കാം. 2000 രൂപ നോട്ടുകള്‍ക്ക് നിക്ഷേപ പരിധിയില്ല. എന്നാല്‍ കെവൈസി, മറ്റു ക്യാഷ് ഡെപ്പോസിറ്റ് മാനദണ്ഡങ്ങള്‍ ബാധകമായിരിക്കും.
ആദായനികുതി ചട്ടങ്ങളിലെ ബ്യൂള്‍ 114 ബി പ്രകാരം പോസ്റ്റ് ഓഫീസിലോ ബാങ്കിലോ ഒരു ദിവസത്തിനുള്ളില്‍ 50,000 രൂപയില്‍ അധികം നിക്ഷേപിക്കുന്നതിന് പാന്‍ നമ്പര്‍ നിര്‍ബന്ധമാണ്. ഒരാള്‍ ഒരു ദിവസം 50,000 രൂപയില്‍ കൂടുതല്‍ 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കണമെങ്കില്‍ പാന്‍ നമ്പര്‍ നല്‍കണം. 50,000 രൂപയില്‍ താഴെയാണെങ്കില്‍ പാന്‍ നമ്പര്‍ നിര്‍ബന്ധമല്ല. 2000 രൂപ നിക്ഷേപിക്കാന്‍, ജന്‍ ധന് യോജന, ബേസിക് സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് നിലവിലെ നിക്ഷേപ പരിധി ബാധകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: