അക്ഷന്‍ ഹീറോ എന്ന നിലയില്‍ ഉണ്ണി മുകുന്ദനെ കാണാന്‍ ആഗ്രഹിക്കുന്ന ഒരു വലിയ വിഭാഗം പ്രേക്ഷകര്‍ ഇപ്പോഴുമുണ്ട്. എന്നാല്‍ അവര്‍ക്ക് നിരാശയുണ്ടാക്കുന്ന ഒരു വിവരം ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്. വൈശാഖിന്റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദനെ നായകനാക്കി പ്രഖ്യാപിച്ചിരുന്ന ബ്രൂസ് ലീ എന്ന ചിത്രം ഉപേക്ഷിച്ചു എന്നതാണ് അത്.
ഉണ്ണി മുകുന്ദന് തന്നെയാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്. രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിലെത്തുന്ന തന്റെ പുതിയ ചിത്രം ജയ് ഗണേഷ് സംബന്ധിച്ച ഒരു പോസ്റ്റ് കഴിഞ്ഞ ദിവസം ഉണ്ണി ഫേസ്ബുക്കില്‍ ഇട്ടിരുന്നു. ഇതിന് താഴെയുള്ള ആരാധകരുടെ ചോദ്യത്തിന് മറുപടിയായാണ് ബ്രൂസ് ലീ ഉപേക്ഷിച്ചതായി ഉണ്ണി അറിയിച്ചത്. ബ്രൂസ് ലീ ഉപേക്ഷിച്ചോ എന്ന ചോദ്യത്തിന് ഉണ്ണിയുടെ മറുപടി ഇങ്ങനെ- “അതെ സുഹൃത്തേ. ദൗര്‍ഭാഗ്യവശാല്‍ ബ്രൂസ് ലീ ഉപേക്ഷിക്കേണ്ടിവന്നു. ക്രിയേറ്റീവ് ആയ കാരണങ്ങളാലാണ് അത് വേണ്ടിവന്നത്. പക്ഷേ അതേ ടീം മറ്റൊരു പ്രോജക്റ്റിനുവേണ്ടിയുള്ള ജോലികളിലാണ്. അത് ഒരു ആക്ഷന്‍ ചിത്രമാവാനാണ് സാധ്യത. കാലം എന്താണോ ഡിമാന്‍ഡ് ചെയ്യുന്നത് അതനുസരിച്ചാവും ആ ചിത്രം”. അടുത്ത വര്‍ഷം ഒരു ആക്ഷന്‍ ചിത്രം വരുമെന്നും ഉണ്ണി പറയുന്നുണ്ട്.
2022 ലെ ഉണ്ണി മുകുന്ദന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ബ്രൂസ് ലീയുടെ പ്രഖ്യാപനം. ഉദയകൃഷ്ണയാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കേണ്ടിയിരുന്നത്. നേരത്തെ ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മല്ലു സിംഗ് എന്ന ചിത്രം ബോക്സ് ഓഫീസില്‍ വിജയം നേടിയ ചിത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: