ന്യൂദല്‍ഹി: പാവപ്പെട്ടവന്റെ കുടുബത്തില്‍ നിന്നുള്ള ഒരു വ്യക്തിയായ തനിക്ക് പാര്‍ലമെന്റില്‍ പ്രവേശിക്കാന്‍ സാധിക്കുമെന്ന് കരുതിയതല്ല. 2014ല്‍ ആദ്യമായി എംപിയായി പാര്‍ലമെന്റിലെത്തിയതിന്റെ വികാരനിര്‍ഭരമായ നിമിഷം അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ജനാധിപത്യത്തിന്റെ ശ്രീകോവിലിനെ വണങ്ങിയാണ് ഞാന്‍ പാര്‍ലമെന്റിന്റെ ഉള്ളിലേക്ക് പ്രവേശിച്ചത്. കയ്പേറിയ മധുരമുള്ള ഒട്ടനവധി ഓര്‍മ്മകള്‍ പാര്‍ലമെന്റ് മന്ദിരവുമായി ബന്ധപ്പെട്ടിരിക്കുന്നു. പാര്‍ലമെന്ററി യാത്രയുടെ 75 വര്‍ഷം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
ഈ കെട്ടിടത്തോട് വിട പറയുക എന്നത് ഒരു വികാരനിര്‍ഭരമായ നിമിഷമാണ്. കയ്പേറിയ മധുരമുള്ള പല ഓര്‍മ്മകളും അതുമായി ബന്ധപ്പെട്ടിരിക്കുന്നു. പാര്‍ലമെന്റില്‍ അഭിപ്രായവ്യത്യാസങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും നാമെല്ലാവരും സാക്ഷ്യം വഹിച്ചിട്ടുണ്ട്, എന്നാല്‍ അതേ സമയം ഒരു കുടുബം പോലെയുള്ള പ്രവര്‍ത്തനത്തിനും നാം സാക്ഷ്യം വഹിച്ചു.
ഞാന്‍ ആദ്യമായി പാര്‍ലമെന്റില്‍ എംപി എന്ന നിലയില്‍ പ്രവേശിച്ചപ്പോള്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലിനെ വണങ്ങി, ആദരിച്ചു, അത് എന്നെ സംബന്ധിച്ചിടത്തോളം വൈകാരിക നിമിഷമായിരുന്നു. റെയില്‍വേ പ്ലാറ്റ്ഫോമില്‍ താമസിക്കുന്ന ദരിദ്ര കുടുംബത്തിലെ ഒരു കുട്ടിക്ക് പാര്‍ലമെന്റില്‍ പ്രവേശിക്കാന്‍ കഴിയുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല.
ആളുകളില്‍ നിന്ന് എനിക്ക് ഇത്രയധികം സ്നേഹം ലഭിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം തിങ്കളാഴ്ച ആരംഭിച്ച് വെള്ളിയാഴ്ച വരെ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: