ന്യൂദല്‍ഹി: രാഹുല്‍ഗാന്ധിയെയും സോണിയാഗാന്ധിയെയും മമതയെയും ശരത് പവാറിനെയും അരവിന്ദ് കെജ്രിവാളിനെയും ഭയപ്പെടാത്ത 14 ജേണലിസ്റ്റുകള്‍ പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് ഭയം വിതയ്‌ക്കുകയാണ്. സത്യം പ്രതീപക്ഷപാര്‍ട്ടികളുടെ മുഖത്ത് നോക്കി വിളിച്ചുപറയുന്ന ഈ 14 ടിവി ആങ്കര്‍മാരായ ജേണലിസ്റ്റുകളുടെ സംവാദത്തില്‍ പങ്കെടുക്കേണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിരിക്കുകയാണ്.
ഈ 14 പേരില്‍ മുന്‍പില്‍ നില്കുന്നത് റിപ്പബ്ലിക് ടിവിയുടെ അര്‍ണബ് ഗോസ്വാമി തന്നെ. രാഹുല്‍ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും മുഖത്ത് നോക്കി സത്യം തുറന്നടിക്കുന്ന അര്‍ണാബ് ഗോസ്വാമി. മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസ്-ശിവസേന (ഉദ്ധവ് പക്ഷം), എന്‍സിപി സഖ്യം ഭരിയ്‌ക്കുമ്പോള്‍ അവര്‍ക്കെതിരെ നിര്‍ഭയം ചോദ്യങ്ങള്‍ ചോദിച്ച ജേണലിസ്റ്റാണ്. ഒടുവില്‍ കള്ളക്കുറ്റങ്ങള്‍ ചുമത്തി അറസ്റ്റും ചെയ്തു. പക്ഷെ അര്‍ണാബ് പുറത്തിറങ്ങി, കോണ്‍ഗ്രസ്-ശിവസേന (ഉദ്ധവ് പക്ഷം), എന്‍സിപി സഖ്യസര്‍ക്കാര്‍ നിലംപൊത്തുകയും ചെയ്തു.
ടൈംസ് നൗ ചാനലിന്റെ നാവികാകുമാറാണ് കോണ്‍ഗ്രസിന് തലവേദനയായ മറ്റൊരു ജേണലിസ്റ്റ്. മോദി സര‍്ക്കാര്‍ നടപ്പാക്കുന്ന നല്ല തീരുമാനങ്ങളെ വളച്ചുകെട്ടില്ലാതെ നല്ലതെന്ന് പറയുന്ന ജേണലിിസ്റ്റാണ് നാവിക കുമാര്‍. വാരണാസിയിലെ വിശ്വനാഥക്ഷേത്രത്തിനടുത്തുള്ള ഗ്യാന്‍വാപി പള്ളിയിലെ കുളത്തിലുള്ളത് ശിവലിംഗമാണെന്ന് ഉറക്കെവിളിച്ചുപറഞ്ഞ ടിവി. ജേണലിസ്റ്റാണ് നാവികാകുമാര്‍. രാഹുല്‍ഗാന്ധിയും സോണിയാഗാന്ധിയും കോണ്‍ഗ്രസിന്റെ പൊതുസ്വത്തായ നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ സ്വത്തുക്കള്‍ സ്വന്തമാക്കിയെന്ന് നിര്‍ഭയം വിളിച്ചുപറയുന്ന ജേണലിസ്റ്റാണ്.
കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ന്യൂനപക്ഷപ്രീണനം പുറത്തുകൊണ്ടുവന്ന ജേണലിസ്റ്റാണ് ആജ് തകിന്റെ സുധീര്‍ ചൗധരി. ഇവിടെ വാണിജ്യ വാഹനങ്ങള്‍ സബ്സിഡിയില്‍ വിതരണം ചെയ്യുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ വാഹനങ്ങള്‍ നല‍്കിയത് മുഴുവന്‍ ന്യൂനപക്ഷ സമുദായത്തിനാണെന്നും ഒരൊറ്റ ഹിന്ദുവിന് പോലും വാഹനങ്ങള്‍ നല്‍കിയില്ലെന്നും തുറന്നടിച്ച് പറഞ്ഞിരുന്നു സുധീര്‍ ചൗധരി. ഇതിന്റെ പേരില്‍ കള്ളക്കേസില്‍ കുടുക്കി പൊലീസിനെക്കൊണ്ട് വേട്ടയാടിപ്പിക്കുകയാണ് കോണ്‍ഗ്രസ് സര്‍ക്കാര‍്.
ഇങ്ങിനെ അപ്രിയസത്യങ്ങള്‍ കോണ്‍ഗ്രസിനും പ്രതിപക്ഷപാര്‍ട്ടികള്‍ക്കും എതിരെ തുറന്നുപറയുന്ന 14 ടിവി ആങ്കര്‍മാരെ ബഹിഷ്കരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിരിക്കുകയാണ്. 14 അപകടകാരികളായ ഈ ജേണലിസ്റ്റഉകളുടെ ലിസ്റ്റും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പുറത്തുവിട്ടിരുന്നു. ചെരുപ്പുനക്കികളാകാന്‍ കൂട്ടാക്കാത്ത ജേണലിസ്റ്റുകളെ ബഹിഷ്കരിക്കാനാണ് കോണ്‍ഗ്രസും ഇന്ത്യാമുന്നണിയും ശ്രമിക്കുന്നതെന്ന് സുധീര്‍ ചൗധരി കുറ്റപ്പെടുത്തുന്നു.
കോണ്‍ഗ്രസ് പേടിക്കുന്ന 14 ജേണലിസ്റ്റുകള്‍ ഇവരാണ്
1. നാവികാ കുമാര്‍ (ടൈംസ് നൗ ചാനല്‍)
2. അര്‍ണാബ് ഗോസ്വാമി (റിപ്പബ്ലിക് ടിവി)
3. സുധീര്‍ ചൗധരി (ആജ് തക്)
4. പ്രാചി പരാശര്‍ (ഇന്ത്യാ ടിവി)
5.റൂബിക ലിഖായത്ത് (ഭാരത് 24)
6.ശിവ് അരൂര്‍ (ആജ് തക്)
7.സുശാന്ത് സിന്‍ഹ (ടൈംസ് നൗ നവഭാരത്)
8. അതിഥി ത്യാഗി (ഭാരത് എക്സ് പ്രസ്)
9.അമന്‍ ചോപ്ര (നെറ്റ് വര്‍ക് 18)
10. അമീഷ് ദേവ് ഗന്‍ (ന്യൂസ് 18)
11. ആനന്ദ് നരസിംഹന്‍ (സിഎന്‍എന്‍0ന്യൂസ് 18)
12. അശോക് ശ്രീവാസ്തവ് (ഡിഡിന്യൂസ്)
13.ചിത്ര ത്രിപാഠി (ആജ് തക്)
14. ഗൗരവ് സാവന്ത് (ആജ് തക്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: