Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിശ്വകര്‍മ്മജരെ തിരിച്ചറിഞ്ഞ് കേന്ദ്രം; മുഖംതിരിച്ച് സംസ്ഥാനം

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Sep 17, 2023, 10:42 pm IST
in Kerala, News

തിരുവനന്തപുരം: രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതില്‍ തങ്ങളുടെ കരകൗശല വിദ്യകളിലൂടെ തനതായ മുദ്ര പതിപ്പിച്ചവരാണ് വിശ്വകര്‍മ്മജര്‍. വര്‍ഷങ്ങളായി ഭാരതത്തിന്റെ അഭിവൃദ്ധിയുടെ മൂലകാരണം സര്‍ക്കാര്‍ അവര്‍ക്കായി വലിയ പദ്ധതി പ്രഖ്യാപിച്ചത്. കരകൗശല വിദഗ്ധരായ തൊഴിലാളികള്‍ക്ക് പരിശീലനവും സാങ്കേതികവിദ്യയും ഉപകരണങ്ങളും ലഭ്യമാക്കുന്ന ‘പിഎം വിശ്വകര്‍മ്മ’ രാജ്യത്തെ തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള ചരിത്ര പദ്ധതിയാണ്. തൊഴിലിന്റെ ദേവനായ വിശ്വകര്‍മ്മാവിന്റെ ജന്മദിനത്തില്‍ തുടക്കം കുറിച്ച പദ്ധതിയോട് തൊഴിലാളി വര്‍ഗ സര്‍ക്കാരിന്റെ സമീപനമാണ് ഉദ്ഘാടന ദിവസം കണ്ടത്. രാജ്യം മുഴുവന്‍ ആഘോഷപൂര്‍വം നടത്തിയ ഉദ്ഘാടന പരിപാടികളില്‍ കേരളത്തിലെ ചടങ്ങ് ഇടതുമുന്നണി കൂട്ടത്തോടെ ബഹിഷ്‌കരിച്ചു. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ പങ്കെടുത്ത തിരുവന്തപുരത്തെ പരിപാടിയില്‍ പേരുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എംപിമാരും മാത്രമല്ല മേയര്‍ പോലും എത്തിയില്ല.

പരമ്പരാഗത കരകൗശല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് പിന്തുണ നല്‍കുന്ന പദ്ധതിയുടെ ഗുണഫലം 18 വിഭാഗം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കാണ് ഗുണം ചെയ്യുക. കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധേയമായ വലിയ പദ്ധതികളോടൊക്കെ പുറംതിരിഞ്ഞു നില്‍ക്കുന്ന നിലപാടാണ് തുടക്കം മുതല്‍ കേരള സര്‍ക്കാര്‍ സ്വീകരിക്കാറുള്ളത്. ജന്‍ധന്‍ അക്കൗണ്ട്, ആരോഗ്യ ഇന്‍ഷ്വറന്‍സ്, കിസാന്‍ സമ്മാന്‍ നിധി തുടങ്ങിയവയുടെ ഗുണഫലം കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിക്കുന്നതില്‍ കാലതാമസം വന്നു. അതിന്റെ തുടര്‍ച്ചയായി മാത്രം വിശ്വകര്‍മ്മ പദ്ധതിയെ കണ്ടുകൂടാ. കാരണം, ഇത് അടിസ്ഥാന തൊഴിലാളികള്‍ക്കു വേണ്ടിയുള്ള പദ്ധതിയാണ്. ആശാരി, മൂശാരി, കൊല്ലന്‍, തട്ടാന്‍, കുശവര്‍, ചെരുപ്പുകുത്തി, ക്ഷുരകന്‍, അലക്കുകാര്‍, തയ്യല്‍ക്കാര്‍ തുടങ്ങി ഇടതുപക്ഷത്തിന്റെ പരമ്പരാഗത വോട്ട് ബാങ്ക് എന്നു കരുതുന്ന വിഭാഗങ്ങള്‍ കേന്ദ്ര പദ്ധതിയുടെ ഗുണഭോക്താക്കളായാല്‍ തങ്ങളില്‍ നിന്ന് അകലുമോ എന്ന ഭയം ഇടതുമുന്നണിക്കുണ്ട്. വിശ്വകര്‍മ്മ ദേവന്റെ പേരില്‍ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ആരംഭിക്കുന്ന പദ്ധതിയുമായി സഹകരിച്ചാല്‍ സനാതന വിശ്വാസത്തെ പിന്തുണക്കലാകുമോ എന്ന സംശയവും ഉണ്ടാകാം.

തൊഴിലാളി സമൂഹത്തിന് പ്രതീക്ഷയുടെ കിരണം സമ്മാനിക്കുന്ന പദ്ധതിയെ നേരിട്ടെതിര്‍ക്കാതെ ആക്ഷേപം ചൊരിയാനും ഇടതുകേന്ദ്രങ്ങള്‍ മുന്നോട്ടുവരുന്നുണ്ട്. തൊഴിലാളികള്‍ക്ക് സഹായം നല്‍കുന്നത് അവര്‍ മറ്റു തൊഴില്‍ മേഖലയിലേക്ക് പോകാതിരിക്കാനാണെന്നും ചാതുര്‍വര്‍ണ്യം തിരിച്ചുകൊണ്ടുവരാനാണെന്നുമാണ് പറയുന്ന ന്യായം. തൊടുന്യായം ചെലവാകുന്നിെല്ലന്നു മാത്രം. ഇടതുമുന്നണിക്കൊപ്പം നിന്ന വിശ്വകര്‍മ്മ സംഘടനകള്‍ ഉള്‍പ്പെടെ പദ്ധതിയെ ഹൃദയപൂര്‍വം സ്വാഗതം ചെയ്തിരിക്കുകയാണ്.

 

Tags: keralaPMViswakarmayojana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.