കൊല്ലം: മന്ത്രി കൃഷ്ണന്‍കുട്ടിയെ മാറ്റി മാത്യു ടി. തോമസിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ജനതാദളി (എസ്) ല്‍ പടയൊരുക്കം. പാര്‍ട്ടി വാട്ട്സ് ആപ്പ് ഗ്രൂപ്പുകളില്‍ ചേരിതിരിഞ്ഞു പോസ്റ്റുകള്‍. സംസ്ഥാന നിര്‍വാഹക സമിതി അംഗം മംഗലപുരം ഷാഫി മന്ത്രി മാറണമെന്ന് ആവശ്യപ്പെട്ട് പരസ്യ പ്രസ്താവന ഇറക്കി.
ഇടതുമുന്നണി മന്ത്രിസഭയില്‍ നേരെത്തെ തീരുമാനിച്ചിരുന്ന മന്ത്രിമാരുടെ മാറ്റങ്ങളുടെ കാര്യത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ നടത്തിയ അഭിപ്രായത്തിന്റെ പേരില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി നടത്തിയ പരാമര്‍ശം പാര്‍ട്ടിയുടേതല്ലെന്ന് ഷാഫി പറഞ്ഞു.
രണ്ടരവര്‍ഷം കഴിയുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ നാല് ഘടകകക്ഷികളുടെ മന്ത്രിമാര്‍ മാറി നിന്ന് പുതിയ മന്ത്രിമാരെ ചുമതലയില്പ്പിക്കുമെന്ന് ധാരണയുള്ളതാണ്. അതിനെ തോല്പിച്ചു മന്ത്രി തുടരാനാണ് നീക്കമെങ്കില്‍ വെറുതെ മോശക്കാരനായി പടിയിറങ്ങാതെ പാര്‍ട്ടിയുടെ അന്തസ് കാത്ത് ഒപ്പം നില്‍ക്കുകയും കിട്ടിയ അവസരങ്ങള്‍ സന്തോഷത്തോടെ കരുതേണ്ടതുമാണ്. ഇടതുപക്ഷ ചേരിയില്‍ ഭിന്നത ഉണ്ടാക്കി തുടരാന്‍ മോഹിച്ചാലും അത് നടക്കില്ലെന്നും മാത്യു. ടി. തോമസ് മന്ത്രി ആകണമെന്നും അതിന് പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കണമെന്നും ഷാഫി ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: