കൊളംബോ: ഏഷ്യാകപ്പ് സൂപ്പര്‍ ഫോറിലെ അവസാന പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ ഭാരതത്തിന് 6 റണ്‍സിന്റെ തോല്‍വി. 266 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഭാരതം 49.5 ഓവറില്‍ 259 ന് പുറത്തായി.
കൂട്ടത്തകര്‍ച്ചയിലും തകര്‍പ്പന്‍ സെഞ്ച്വറിയുമായി ശുഭ്മന്‍ ഗില്‍ ഒരറ്റത്ത് പിടിച്ചുനിന്നു.133 പന്ത് നേരിട്ട താരം അഞ്ച്് സിക്സും എട്ട് ഫോറും സഹിതം 121 റണ്‍സാണ് നേടിയത്.
ബംഗ്ലാദേശ് ഉയര്‍ത്തിയ 266 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനറങ്ങിയ ഭാരതത്തിന്റെ തുടക്കം.തുടച്ചയോടെയായിരുന്നു.റണ്‍സൊന്നുമെടുക്കാതെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഒമ്പത് പന്തില്‍ അഞ്ച് റണ്‍സുമായി അരങ്ങേറ്റക്കാരന്‍ തിലക് വര്‍മയും മടങ്ങി..
ഗില്ലിനൊപ്പം കെ.എല്‍ രാഹുല്‍ പിടിച്ചുനില്ക്കാന് ശ്രമിച്ചത് പ്രതീക്ഷ നല്കി. എന്നാല്‍, 39 പന്ത് നേരിട്ട രാഹുല്‍ 19 റണ്‍സുമായി മടങ്ങി. തുടര്‍ന്നെത്തിയ ഇഷാന് കിഷനും അധികം ആയുസ്സുണ്ടായില്ല. അഞ്ചു റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. 26 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിനെ ഷാകിബ് അല്‍ ഹസനും ഏഴ് റണ്‍സെടുത്ത രവീന്ദ്ര ജദേജയെ മുസ്തഫിസുര്‍ റഹ്മാന് ബൗള്‍ഡാക്കി
ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് ഗില്‍ പിടിച്ചു നിന്നു. 44 -ാം ഓവറില്‍ ഗില്ലും വീണു. മഹദി ഹസ്സനെ തുടര്‍ച്ചയായ രണ്ടാമത്തെ സിക്സറിനു ശ്രമിച്ച് ബൗണ്ടറില്‍ തൗഹിദ് ഹൃദോയ് പിടിച്ചു. അക്സര്‍ പട്ടോലും(11) ശ്രാദ്ദുല്‍ ഠാക്കൂറും(43) ഭാരത്തെ വിജയത്തിലേക്ക് കൊണ്ടു പോകുമെന്നു കരുതി. 49-ാം ഓവര്‍ എറിഞ്ഞ മുസ്താഫില് റഹാമനാന് ഇരുവരേയും പുറത്താക്കി.
അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 12 റണ്‍സ്. അഞ്ച് റണ്‍സ് എടുക്കാനേ സാധിച്ചൊള്ളു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്തു.ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്, തൗഹിദ് ഹൃദോയ്, നസും അഹമ്മദ് എന്നിവരുടെ ഇന്നിങ്സുകളാണ് ബംഗ്ലാദേശിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്.
സ്കോര്‍ ബോര്‍ഡില്‍ 59 റണ്‍സ് ചേര്‍ക്കുന്നതിനിടെ തന്‍സിദ് ഹസന് (13), ലിറ്റണ്‍ ദാസ് (0), അനാമുള്‍ ഹഖ് (4), മെഹിദി ഹസന് മിറാസ് (13) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി തകര്‍ച്ചയുടെ വക്കിലായിരുന്നു. അഞ്ചാം വിക്കറ്റില്‍ 101 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഷാക്കിബ് – തൗഹിദ് ഹൃദോയ് സഖ്യമാണ് തകര്‍ച്ചയില്‍ നിന്നും ടീമിനെ കരകയറ്റിയത്.
സെഞ്ചുറിയിലേക്ക് അടുക്കുകയായിരുന്ന ഷാക്കിബിനെ 34-ാം ഓവറില്‍ മടക്കി ശാര്‍ദുല്‍ താക്കൂറാണ് കൂട്ടുകെട്ട് പൊളിച്ചത്. 85 പന്തില്‍ നിന്ന് മൂന്ന് സിക്സും ആറ് ഫോറുമടക്കം 80 റണ്‍സെടുത്ത ഷാക്കിബാണ് ടോപ് സ്കോറര്‍. തൊട്ടടുത്ത ഓവറില്‍ ഷമിം ഹുസൈനെ (1) ജഡേജ മടക്കി. എട്ടാമനായി ഇറങ്ങിയ നസും അഹമ്മദും ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ചു. 45 പന്തില്‍ നിന്ന് ഒരു സിക്സും ആറ് ഫോറുമടക്കം 44 റണ്‍സെടുത്ത താരം ഒടുവില്‍ 48ാം ഓവറിലാണ് പുറത്തായത്.
ഒമ്പതാമനായി ഇറങ്ങിയ മഹെദി ഹസനും (23 പന്തില്‍ നിന്ന് 29 റണ്‍സ്), പത്താമനായി ഇറങ്ങിയ തന്‍സിം ഹസന് സാക്കിബും (8 പന്തില്‍ 14) ബംഗ്ലാദേശ് സ്കോറിലേക്ക് ഭേദപ്പെട്ട സംഭാവന നല്കി. ഇന്ത്യയ്ക്കായി ശാര്‍ദുല്‍ മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: