ഭില്‍വാര: ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരമേറ്റ ശേഷം രാജസ്ഥാനെ അഴിമതി മുക്തമാക്കി ‘രാമരാജ്യം’ സ്ഥാപിക്കുമെന്നും കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. ഇന്നലെ രാജസ്ഥാനിലെ ഭില്‍വാരയിലെ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം.
മോദിസര്‍ക്കാര്‍ ‘സബ്കാ സാത്ത് സബ്കാ വികാസ്’ എന്നതിലാണ് വിശ്വസിക്കുന്നത്. സംസ്ഥനത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം രാജസ്ഥാനെ അഴിമതി, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, പേപ്പര്‍ ചോര്‍ച്ച, ജംഗിള്‍ രാജ് എന്നിവയില്‍ നിന്ന് മുക്തമാക്കും. കോണ്‍ഗ്രസ് സനാതന ധര്‍മ്മത്തില്‍ ലജ്ജിക്കുന്നു.
അവര്‍ സനാതന ധര്‍മ്മം അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. ഹിന്ദുക്കളെ അപമാനിക്കുകയും ഭരണഘടനയെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നതുമാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സനാതന ധര്‍മ്മം അവസാനിപ്പിക്കുമെന്ന് കോണ്‍ഗ്രസും അവരെ പിന്തുണയ്‌ക്കുന്ന പാര്‍ട്ടി നേതാക്കളും ദിവസവും പറയുന്നുണ്ട്. അവരും ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ ബഹിഷ്‌കരിക്കാനും പരാതി നല്‍കാനും തുടങ്ങിയിരിക്കുന്നു. ചെന്നൈയിലായാലും ബംഗാളിലായാലും പേടിച്ചാണ് പരാതി കൊടുക്കുന്നതെന്നും താക്കൂര്‍ പറഞ്ഞു.
പൊതുയോഗത്തെ അഭിസംബോധന ചെയ്യവെ അനുരാഗ് താക്കൂര്‍ രാജസ്ഥാനിലെ അശോക് ഗെലോട്ട് സര്‍ക്കാരിനെതിരെ നിരവധി ആരോപണങ്ങളും ഉന്നയിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ റോബര്‍ട്ട് വാദ്രയെയും രാഹുല്‍ ഗാന്ധിയെയും പ്രീതിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: