ന്യൂദൽഹി: എഞ്ചിനീയർമാരുടെ നൂതനമായ മനസ്സും അശ്രാന്തമായ സമർപ്പണവുമാണ് നമ്മുടെ രാജ്യത്തിന്റെ പുരോഗതിയുടെ നട്ടെല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
എഞ്ചിനീയർമാരുടെ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സർ എം.വിശ്വേശ്വരയ്യയ്‌ക്ക് ശ്രദ്ധാഞ്‌ജലി അർപ്പിച്ചു. ലോകം ആദരിക്കുന്ന എഞ്ചിനീയറും അഡ്മിനിസ്ട്രേറ്ററുമായ എം വിശ്വേശ്വരയ്യയെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ അനുസ്മരിക്കുന്ന എഞ്ചിനീയർ ദിനത്തിലാണ് പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചത്. 1861-ലാണ് വിശ്വേശ്വരയ്യ ജനിച്ചത്.
രാഷ്‌ട്രത്തെ നവീകരിക്കാനും സേവിക്കാനും സർ എം വിശ്വേശ്വരയ്യ തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ വർഷമാദ്യം ചിക്കബെല്ലാപുരയിലെ സന്ദർശന വേളയിൽ എം വിശ്വേശ്വരയ്യയ്‌ക്ക് ശ്രദ്ധാഞ്‌ജലി അർപ്പിച്ച ദൃശ്യങ്ങളും പ്രധാനമന്ത്രി പങ്കുവെച്ചു.
പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റ്
“എൻജിനീയർമാരുടെ ദിനത്തിൽ, ദീർഘവീക്ഷണമുള്ള എഞ്ചിനീയറും രാഷ്‌ട്രതന്ത്രജ്ഞനുമായ എം വിശ്വേശ്വരയ്യയ്‌ക്ക് നമ്മൾ ശ്രദ്ധാഞ്‌ജലി അർപ്പിക്കുന്നു. രാജ്യത്തെ നവീകരിക്കാനും സേവിക്കാനും അദ്ദേഹം തലമുറകളെ പ്രചോദിപ്പിച്ചു. ഈ വർഷമാദ്യം ചിക്കബെല്ലാപുരയിലെ എന്റെ സന്ദർശനവേളയിൽ ഞാൻ അദ്ദേഹത്തിന് ശ്രദ്ധാഞ്‌ജലി അർപ്പിച്ച കാഴ്ചകൾ ഇതാ.
“എല്ലാ കഠിനാധ്വാനികളായ എഞ്ചിനീയർമാർക്കും എഞ്ചിനീയർമാരുടെ ദിന ആശംസകൾ! അവരുടെ നൂതനമായ മനസ്സും അശ്രാന്തമായ അർപ്പണബോധവുമാണ് നമ്മുടെ രാജ്യത്തിന്റെ പുരോഗതിയുടെ നട്ടെല്ല്. അടിസ്ഥാനപരമായ ആശയങ്ങൾ മുതൽ സാങ്കേതിക മുന്നേറ്റങ്ങൾ വരെ, അവരുടെ സംഭാവനകൾ നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പർശിക്കുന്നു.
On #EngineersDay we pay homage to Sir M Visvesvaraya, a visionary engineer and statesman. He continues to inspire generations to innovate and serve the nation. Here are glimpses from Chikkaballapura, where I paid homage to him during my visit earlier this year. pic.twitter.com/LP4Kn51TQo
— Narendra Modi (@narendramodi) September 15, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: