മലപ്പുറം: മഞ്ചേരിയിൽ രോഗലക്ഷണങ്ങളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നീരിക്ഷണത്തിൽ കഴിഞ്ഞ 82 വയസുകാരി വയോധികയുടെ നിപ പരിശോധനാ ഫലം നെഗറ്റീവ്. നിപ സ്ഥിരീകരിച്ചവരുമായി ഇവർക്ക് സമ്പർക്കം ഇല്ലായിരുന്നെങ്കിലും രോഗലക്ഷണങ്ങൾ ആശങ്ക സൃഷ്ടിച്ചിരുന്നു. അരീക്കോട് കാവനൂരിലെ എളയൂർ സ്വദേശിനിയായ വയോധിക കടുത്ത പനിയും അപസ്മാരവും അനുഭവപ്പെട്ടതിനെ തുടർന്ന് ബുധനാഴ്ച രാവിലെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തുന്നത്.
പിന്നാലെ വിശദ പരിശോധനകൾക്കായി പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ രക്ത-സ്രവ സാംപിളുകൾ ശേഖരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ചിരുന്നു. ഇതിന്റെ ഫലമാണ് പുറത്ത് വന്നത്. നിലവിൽ കോഴിക്കോട് മാത്രമാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് കോഴിക്കോട് ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചിരുന്നു. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 39-കാരനാണ് നിപ സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: