ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികള്‍ക്ക് ശ്രീലങ്കയിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങി. മദ്രാസ് ഹൈക്കോടതിയില്‍ കേന്ദ്രം നിലപാടറിയിച്ചു.
ജയില്‍മോചിതരായ മുരുകന്, ശാന്തന്, ജയകുമാര്‍, റോബര്‍ട്ട് പയസ് എന്നിവരെ ശ്രീലങ്കയിലേക്ക് തിരിച്ചയക്കും. മുരുകന്റെ ഭാര്യ നളിനി നല്കിയ അപേക്ഷയിലാണ് കേന്ദ്രം നിലപാടറിയിച്ചത്. ജയില്‍മോചിതരായ ശേഷം ഇവര്‍ തിരുചിരപ്പള്ളിയിലെ പ്രത്യേക ക്യാമ്പിലാണ് കഴിയുന്നത്.
മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന നളിനി ഉള്‍പ്പെടെയുളള ആറ് പ്രതികളും കഴിഞ്ഞ വര്‍ഷം നവംബറിലാണ് ജയില്‍ മോചിതരായത്. നളിനി, മുരുകന്, ശാന്തന്, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരെയാണ് സുപ്രീംകോടതി ഉത്തരവ് പ്രകാരം മോചിപ്പിച്ചത്. നളിനിയുടെ ഭര്‍ത്താവ് മുരുകന് മറ്റു പ്രതികളായ ശാന്തന്, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവര്‍ ശ്രീലങ്കന്‍ സ്വദേശികളാണ്. ജയില്‍ മോചിതരായപ്പോള്‍ ശ്രിലങ്കന്‍ സ്വദേശികളെ ട്രിച്ചി ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: