തിരുവനന്തപുരം: ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള പ്രതിമ നല്‍കണമെന്നും പെണ്‍പ്രതിമ നല്കി പ്രലോഭിപ്പിക്കരുതെന്നും ചലച്ചിത്രതാരം അലന്‍സിയര്‍.
തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2022 ലെ പ്രത്യേക ജൂറി പരാമര്‍ശനത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അലന്‍സിയര്‍.
പ്രത്യേക ജൂറി അവാര്‍ഡ് കിട്ടുന്നവര്‍ക്ക് സ്വര്‍ണം പൂശിയ പ്രതിമ നല്‍കണം. പ്രത്യേക പുരസ്കാരം നേടുന്ന എന്നെയും കുഞ്ചാക്കോ ബോബനെയും 25,000 രൂപ നല്കി അപമാനിക്കരുത്. പുരസ്കാരത്തിനുള്ള തുക വര്‍ധിപ്പിക്കണം. പെണ് പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്.
ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള പ്രതിമ നല്‍കണം. അത് എന്ന് മേടിക്കാന്‍ പറ്റുന്നുവോ അന്ന് അഭിനയം നിര്‍ത്തുമെന്നും അലന്‍സിയര്‍ പറഞ്ഞു. മുഖ്യമന്ത്രി വേദിയില്‍ നിന്ന് മടങ്ങിയ ശേഷമായിരുന്നു അലന്‍സിയര്‍ സംസാരിച്ചത്.
വേദിയിലുണ്ടായിരുന്ന സാംസ്കാരിക മന്ത്രി സജി ചെറിയാനോടും ബംഗാളി ചലച്ചിത്ര സംവിധായകന് ഗൗതം ഘോഷിനോടുമായിരുന്നു അലന്‍സിയറിന്റെ അഭ്യര്‍ത്ഥന. അപ്പന് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്. നടന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധങ്ങള്‍ സമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: