നടന്മാരായ ചിമ്പു, ധനുഷ്, വിശാല്‍, അഥര്‍വ എന്നിവര്‍ക്ക് തമിഴ് സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനയുടെ വിലക്ക്.മോശം പെരുമാറ്റം, നിര്‍മാതാക്കളുമായി നിസകരണം എന്നിവ ഉള്‍പ്പെടെയുള്ള കാരണങ്ങളെ തുടര്‍ന്നാണ് നടപടി.
നേരത്തെ ഏറ്റെടുത്ത ചിത്രത്തിന് നിര്‍മാതാവുമായി സഹകരിക്കാതിരിക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്നാണ് ധനുഷിനെതിരായ കുറ്റം. ടി.എഫ്.പി.സി പ്രസിഡന്റായിരുന്ന കാലത്തെ സാമ്പത്തിക ക്രമക്കേടുകള്‍ക്കാണ് വിശാലിനെതിരെ നടപടി.
ഇനിയൊരു അറിയിപ്പുണ്ടാകും വരെ തമിഴ് സിനിമയിലെ നിര്‍മാതാക്കള്‍ക്കൊപ്പം നടപടിക്ക് വിധേയമാകുന്ന നടന്മാര്ക്ക് ജോലി ചെയ്യാനാകില്ല. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലാണ് തീരുമാനമെടുത്തത്. നിര്‍മാതാക്കളുടെ പരാതികളെ തുടര്‍ന്ന് ചിമ്പുവിനും സൂര്യയ്ക്കും അഥര്‍വയ്ക്കും യോഗി ബാബുവിനും ടി.എഫ്.പി.സി കഴിഞ്ഞ ജൂണില്‍ പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: