കാസര്‍കോട്/കാഞ്ഞങ്ങാട്: ബിജെപിയുടെ സം സ്ഥാന സംഘടന സെക്രട്ടറിയെന്ന ചുമതവഹിക്കുന്നതിന് മുമ്പെ തന്നെ കാസര്‍കോട് ജില്ലയുമായി അടുത്ത ബന്ധം പുലര് ത്തിയ നേതാവായിരുന്നു പി.പി.മുകുന്ദന്.രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രാന്ത സമ്പര്‍ക്ക പ്രമുഖ് ആയിരുന്ന സമയത്ത് കാഞ്ഞങ്ങാട് സംഘ ജില്ലയിലെ പല ഗ്രാമങ്ങളില്‍ സന്ദര്‍ശിച്ച് സംഘ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്താന്‍ പ്രചോദനം നല്‍കിയിരുന്നു.
1991ല്‍ ബിജെപിയുടെ സംസ്ഥാന സംഘടനസെക്രട്ടറിയെന്ന ചുമത ഏറ്റടുത്ത ശേഷം സംസ്ഥാനത്ത് ബിജെപിയെന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കാനും അതിലുപരി കാസര്‍കോട് ജില്ലയില്‍ നിര്‍ണായക ശക്തിയായി ബിജെപിയെ മാറ്റിയെടുക്കാനും അദ്ദേഹത്തിന്റെ നേതൃപാടവം കൊണ്ട് സാധിച്ചു. നിയസഭ തെരഞ്ഞെടുപ്പ് വരുമ്പോള്‍ തെക്ക് നിന്ന് വടക്കോട്ടെക്ക് ജന ശ്രദ്ധ ആകര്‍ഷിക്കാന്‍ പാകത്തില്‍ മഞ്ചേശ്വരത്തും കാസര്‍കോട്ടും താമര വിരിയിക്കാന്‍ അദ്ദേഹം കൈ കൊണ്ട നിലപാടുകളും പ്രവര്‍ത്തനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
1991ല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ കെ.ജി. മാരാര്‍ മത്സരിച്ചപ്പോള്‍ പി.പി.മുകുന്ദേട്ടന് ജില്ലയില്‍ തന്നെ താമസിച്ച് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ 1072 വോട്ടിന് മാരാര്‍ജി പരാജയപ്പെട്ടു. തമിഴ് നാട്ടിലെ ശ്രീപെരുംവത്തൂരില് രാജീവ് ഗാന്ധികൊല്ലപ്പെടുന്നതിന് മുമ്പെയാണ് ഈ തെരെഞ്ഞെടുപ്പ് നടന്നിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു. അന്ന് തന്നെ കേരള നിയമസഭയിലേക്ക് മാരാര്‍ജി ജയിച്ച് പോകുമായിരുന്നു. കാസര്‍കോട് ജില്ലയോട് പ്രത്യേകം ശ്രദ്ധപുലര്ത്തിയിരുന്നുവെന്നതിന് നിരവധി സംഭവങ്ങള്‍ അദ്ദേഹത്തിന്റെതായിട്ടുണ്ട്. 1996ലെ ലോകസഭാ തെരെഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന് സംസ്ഥാനത്ത് രണ്ട് ജീപ്പുകള്‍ അനുവദിക്കപ്പെട്ടപ്പോള്‍ ഒന്ന് കാസര്‍കോട് ജില്ലയ്ക്കുമാണ് ലഭിച്ചത്. കാസര് കോടും മഞ്ചേശ്വരവും ബിജെപിയുടെ ശക്തികേന്ദ്രങ്ങളാക്കുന്നതിന് അദ്ദേഹം പ്രത്യേക ശ്രദ്ധചെലുത്തിയിരുന്നു.
സംഘടനാ പ്രവര്‍ത്തനത്തില്‍ കര്‍ശന നിലപാടെടുക്കുന്നതോടപ്പം പ്രവര്‍ത്തകരെ കൂടെ ചേര്‍ത്ത് നിര്‍ത്താനും അദ്ദേഹം മടി കാണിച്ചിരുന്നില്ല. കൃത്യനിഷ്ഠയുടെ കാര്യത്തില്‍ കര്ശനകാരനായിരുന്നു. നിശ്ചയിക്കുന്ന പരിപാടികള്‍ കൃത്യ സമയത്ത് എത്തി പരിപാടി ആരംഭിക്കും. വൈകിയാല്‍ സംഘാടകരെ ശകാരിക്കുകയും ചെയ്യും. കാഞ്ഞങ്ങാട് ബിജെപി ഓഫീസില്‍ പാര്‍ട്ടി യോഗത്തില്‍ നിശ്ചയിച്ച സമയത്തില്‍ വൈകിയെത്തിയ പാര്‍ട്ടി ഭാരവാഹികളെ പുറത്ത് നിര്‍ത്തിയിരുന്നു. പിന്നീട് സ്നേഹത്തോടെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി കൊടുക്കുകയും ചെയ്യുമായിരുന്നു. അദ്ദേഹം സംഘടനാ സെക്രട്ടറിയായിരിക്കുമ്പോഴാണ് ഉമാനാഥറാവുജി, വി.രവീന്ദ്രന്, എ.കരുണാകരന് മാസ്റ്റര്‍, ബാലകൃഷ്ണ ഷെട്ടി തുടങ്ങിയവര്‍ ജില്ലയുടെ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചിരുന്നത്. ഇവരെ കൂടാതെ മടിക്കൈ കമ്മാന്, ശങ്കര്‍ ആള്‍വ, കെ.ജഗദീഷ്, ടി.ആര്.കെ.ഭട്ട്, അഡ്വ.സുന്ദര്‍ റാവു, ടി.വി.ഭാസ്കരന്, കൊവ്വല്‍ ദാമോധരന്, വിശ്വേശ്വര പൈ, എം.നാഗരാജ് തുടങ്ങിയ ആദ്യകാല നേതാക്കളുമായി പി.പി.മുകുന്ദന് ആത്മബന്ധം പുലര്‍ത്തിയിരുന്നു.വര്‍ഷങ്ങള്‍ക്ക് ശേഷം 2022 ഏപ്രില്‍ 25നാണ് പി.പി.മുകുന്ദന് കാഞ്ഞങ്ങാട് എത്തുന്നത്. വ്യാപാരഭവനില്‍ കെ.ജി.മാരാര്‍ സ്മൃതി ദിനത്തിന്റെ ഭാഗമായി മടിക്കൈ കമ്മാരന് സ്മാരക ഫൗണ്ടേഷന് സംഘടിപ്പിച്ച സംവാദ സദസ്സില്‍ ദീപപ്രോജ്വലനം നടത്തി സംസാരിക്കുകയുണ്ടായി. അന്നത്തെ ഉച്ചഭക്ഷണം മണ്മറഞ്ഞു പോയ ബിജെപി നേതാവ് കൃഷ്ണാനന്ദ പൈയുടെ മേലാങ്കോട്ടെ വീട്ടില്‍ നിന്നായിരുന്നു. അദ്ദേഹം ജില്ലയില്‍ അവസാനമായെത്തിയും അന്നായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: