മലപ്പുറം: മലപ്പുറം ജില്ലയിലും നിപ ജാഗ്രതാ നിര്‍ദേശം. മഞ്ചേരിയില്‍ പനിയും അപസ്മാര ലക്ഷണവും ഉള്ള ഒരാള്‍ നിരീക്ഷണത്തിലാണ്. നിപ ബാധിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഇല്ലാത്ത ആളാണ് ഇയാള്‍. ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചു.
കോഴിക്കോട് നിപ രോഗികളുമായി സമ്പര്‍ക്കമുണ്ടായ രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പനി അടക്കമുള്ള രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റി. ഇവരുടെ സാമ്പിളുകള്‍ പരിശോധനയക്കയച്ചിട്ടുണ്ട്. രോഗികളുടെ സമ്പര്‍ക്ക പട്ടിക 702 ആയി ഉയര്‍ത്തി. നിപ ബാധിച്ച് മരിച്ച രണ്ട് പേരുടെയും റൂട്ട് മാപ്പും പ്രസിദ്ധീകരിച്ചു.
ആദ്യം മരിച്ച പ്രവാസി കുടുംബ ചടങ്ങിലും ബാങ്കിലും പള്ളിയിലും എത്തിയതായി റൂട്ട് മാപ്പില്‍ പറയുന്നു. രണ്ടാമത് മരിച്ച ആയഞ്ചേരി സ്വദേശി ബന്ധൂവീടുകള്‍ക്ക് പുറമേ സൂപ്പര്‍ മാര്‍ക്കറ്റിലും കുടുംബാരോഗ്യേകേന്ദ്രത്തിലുമെത്തിയിട്ടുണ്ട്. റൂട്ട് മാപ്പ് പ്രകാരം അടുത്ത സമ്പര്‍ക്കമുണ്ടായ ആളുകളെ മാത്രമാകും നിരീക്ഷണത്തിലേക്ക് മാറ്റുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: