സെവില്ലെ: ഇന്ത്യയ്ക്ക് ആദ്യ സി-295 എം ഡബ്ലിയു ചരക്ക് വിമാനം ഇന്ന് ലഭിക്കും. സ്പെയിനിലെ സെവില്ലെയില്‍ നടക്കുന്ന ആദ്യത്തെ സി-295 എം ഡബ്ലിയു ടാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റിന്റെ ഔപചാരികമായ കൈമാറ്റ ചടങ്ങില്‍ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി ആര് ചൗധരി പങ്കെടുക്കും.
വിമാനം എയര്‍ബസ് ഔദ്യോഗികമായി വ്യോമസേനയ്ക്ക് കൈമാറുമെന്ന് ഇന്ത്യന്‍ വ്യോമസേന അറിയിച്ചു.
കരാര്‍ പ്രകാരം, എയര്‍ബസ് സെവില്ലയിലെ നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്ന് 16 വിമാനങ്ങള്‍ എത്തിക്കും.ഇരു കമ്പനികളും തമ്മിലുള്ള വ്യാവസായിക പങ്കാളിത്തത്തിന്റെ ഭാഗമായി ഇന്ത്യയില്‍ ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് നാല്പത് വിമാനങ്ങള്‍ നിര്‍മ്മിക്കുകയും ഘടകങ്ങള്‍ കൂട്ടിയോജിപ്പിക്കുകയും ചെയ്യും.
എല്ലാ സി295 വിമാനങ്ങളും ചരക്ക് വിമാനമായായിരിക്കും കൈമാറുക. ഇതില്‍ തദ്ദേശീയമായ ഇലക്ട്രോണിക് യുദ്ധോപകരണം ഘടിപ്പിക്കും.
എയര്‍ബസും ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റവും തമ്മിലുള്ള പങ്കാളിത്തം വ്യോമയാന മേഖലയിലെ വ്യാവസായിക ആവാസവ്യവസ്ഥയുടെ വികസനത്തിന് വഴിയൊരുക്കും.വിമാനത്തിന്റെ നിര്‍മ്മാണം, ഘടകങ്ങള്‍ കൂട്ടിയോജിപ്പിക്കല്‍, പരിശോധന, വിതരണം, പരിപാലനം എന്നിവ പ്രക്രിയയില്‍ ഉള്‍പ്പെടുന്നതിനാല്‍ ഇത് വലിയ നിക്ഷേപം ആകര്‍ഷിക്കുകയും നിരവധി വൈദഗ്ധ്യവും പരോക്ഷവുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: