ന്യൂദൽഹി: സംഘപരിവാർ നേതാവും ബിജെപി മുൻ സംഘടനാ ജനറൽ സെക്രട്ടറിയുമായ പി.പി മുകുന്ദന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. മുകുന്ദൻജിയുടെ വിയോഗം ബിജെപി കുടുംബത്തിന് തീരാ നഷ്ടമാണ്. മികച്ച സംഘടനാ വൈദഗ്ധ്യം ഉള്ള അദ്ദേഹം, കേരളത്തിൽ ബിജെപിയെ ശക്തിപ്പെടുത്തുന്നതിനായി നിരവധി പ്രവർത്തനങ്ങളാണ് അദ്ദേഹം മുന്നോട്ട് വച്ചത്. കുടുംബാംഗങ്ങൾക്ക് ആത്മാർത്ഥമായി അനുശോചനം അ റിയിക്കുന്നു. ഓം ശാന്തി – നദ്ദ എക്സിൽ കുറിച്ചു.
കേരളത്തിലെ സംഘപരിവാർ രാഷ്ട്രീയത്തെ പതിറ്റാണ്ടുകളോളം നയിച്ച വ്യക്തിയായിരുന്നുവെന്നാണ് മുഖ്യമന്ത്രി അനുശോചിച്ചത്. ഭാരതീയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട്, അദ്ദേഹം തന്റെ നേതൃപാടവം കൊണ്ട് നൂറുകണക്കിന് ആളുകളെ പ്രചോദിപ്പിച്ചു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും ഗവർണർ അനുശോചിച്ചു. കേരള രാഷ്ട്രീയത്തിന് വൻ നഷ്ടമാണ് ഉണ്ടായതെന്ന് ഇപി ജയരാജൻ അനുശോചിച്ചു. സ്പീക്കർ എഎൻ ഷംസീറും പിപി മുകുന്ദന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: