തിരുവനന്തപുരം: മയക്കുമരുന്നുമായി എത്തിയ നിയമ വിദ്യാർത്ഥികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. എംഡിഎംഎയുമായി എത്തിയ കഠിനകുളം എകെ ഹൗസിൽ അൻസീർ, അണ്ടൂർക്കോണം എസ് ആർ നിവാസിൽ അജ്മൽ, കഠിനകുളം ഷിയാസ് മൻസിലിൽ മുഹമ്മദ് നിഷാൻ എന്നിവരാണ് അറസ്റ്റിലായത്. മൂവർ സംഘം സഞ്ചരിച്ചിരുന്ന കാറും ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.
പിടിയിലായവരില് അജ്മലും മുഹമ്മദ് നിഷാനും ബെംഗളൂരുവിലെ എൽഎൽബി വിദ്യാർത്ഥികളാണ്. ബെംഗളൂരുവിൽ നിന്നും തമിഴ്‌നാട്ടിലൂടെ മയക്കുമരുന്നുമായി ഒരു സംഘം എത്തുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.
















