Categories: India

മോദിയെ വാനോളം പുകഴ്‌ത്തി മന്‍മോഹന്‍ സിങ്ങിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍; ‘മോദി വാജ് പേയില്‍ നിന്നും രാജ്യധര്‍മ്മം പഠിച്ചയാള്‍’

വാജ് പേയിയില്‍ നിന്നും രാജ്യ ധര്‍മ്മം പഠിച്ച നേതാവാണ് മോദിയെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍.

Published by

ന്യൂദല്‍ഹി: വാജ് പേയിയില്‍ നിന്നും രാജ്യ ധര്‍മ്മം പഠിച്ച നേതാവാണ് മോദിയെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍. 2014ലെ തെരഞ്ഞെടുപ്പില്‍ കരുത്തനായ പ്രധാനമന്ത്രി എന്ന നിലയില്‍ ആണ് മോദിയെ അവതരിപ്പിച്ചത്, അതേ സമയം മന്‍മോഹന്‍ സിങ്ങിനെ ദുര്‍ബലനായ പ്രധാനമന്ത്രിയായാണ് അവതരിപ്പിച്ചിരുന്നത് എന്ന ഇന്ത്യന്‍ എക്സ്പ്രസ് ലേഖികയുടെ ചോദ്യത്തിന് ഇവര്‍ രണ്ടു പേരും രണ്ട് പശ്ചാത്തലത്തില്‍ നിന്നും വന്ന നേതാക്കളാണെന്നായിരുന്നു ടി.കെ.എ. നായരുടെ പ്രതികരണം. മോദി കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ വളര്‍ന്ന നേതാവാണെന്നും ടി.കെ.എ. നായര്‍ പറഞ്ഞു.

മോദിയെയും മന്‍മോഹന്‍ സിങ്ങിനെയും താരതമ്യം ചെയ്ത് ഇന്ത്യന്‍ എക്സ്പ്രസിന്റെ ലേഖിക ചോദിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ടി.കെ.എ. നായര്‍. “അദ്ദേഹത്തിന് യുഎസിലേക്ക് പോകാന്‍ പോലും കഴിയാത്ത ഒരു സമയമുണ്ടായിരുന്നു. അതിശയിപ്പിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ അദ്ദേഹം ചെയ്യുന്നുണ്ട്.”- ടി.കെ.എ. നായര്‍ പറഞ്ഞു.

ഇന്ത്യന്‍ എക്സ്പ്രസ് ലേ:ഖികയുടെ അഭിമുഖം

‘എന്താണ് സാര്‍ അദ്ദേഹം ചെയ്യുന്ന അതിശയിപ്പിക്കുന്ന കാര്യങ്ങള്‍?’- ഇന്ത്യന്‍ എക്സ്പ്രസിന്റെ ഈ ലേഖികയ്‌ക്കും കൃത്യമായ ഉത്തരം ടി.കെ.എ. നായര്‍ എന്ന പരിചയസമ്പന്നനായ മുന്‍ ഐഎഎസുകാരന്റെ പക്കല്‍ ഉണ്ടായിരുന്നു. “അദ്ദേഹം നടത്തുന്ന അടിസ്ഥാന സൗകര്യവികസനങ്ങള്‍ ലോകം വികസിക്കേണ്ട മാതൃകയില്‍ ഉള്ളതാണ്. നമുക്ക് കൂടുതല്‍ റെയില്‍ ലൈനുകള്‍ വേണം, റോഡുകള്‍ വേണം, പാലങ്ങള്‍ വേണം, കൂടുതല്‍ എയര്‍പോര്‍ട്ടുകള്‍ വേണം. അതെല്ലാം അദ്ദേഹം നമുക്ക് തരുന്നു.”- ടി.കെ.എ. നായര്‍ പറഞ്ഞു.

1963ലെ ഐഎഎസ് ബാച്ചുകാരനായ ടി.കെ.എ. നായര്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായിരുന്നു. “ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ മോദി പ്രധാനമന്ത്രിയായി തിരിച്ചെത്തും എന്ന കാര്യത്തില്‍ സംശയമില്ല. അദ്ദേഹത്തിന്റെ ഏറ്റവും വലിയ കരുത്ത് പ്രതിപക്ഷം തന്നെയാണ്. ഒരു സംശയവും കൂടാതെ ഒരു കാര്യം ഞാന്‍ പറയും. അദ്ദേഹമാണ് ഇന്ത്യയിലെ ജനങ്ങളുമായി ആശയവിനിമയം നടത്തുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച നേതാവ് മോദി തന്നെയാണ്. അദ്ദേഹം എന്ത് സംവദിക്കുന്നു എന്നത് പ്രശ്നമല്ല.”.- ടി.കെ.എ. നായര്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക