ന്യൂദല്‍ഹി : ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ 10 ശതമാനം അധിക ജിഎസ്ടി ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശമില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. ഡീസല്‍ വാഹനങ്ങളുടെ വില്പനയില് 10 ശതമാനം അധിക ജിഎസ്ടി ചുമത്തുമെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്നും അദ്ദേഹം പറഞ്ഞു.
ഡീസല്‍ വാഹനങ്ങള്‍ക്ക് അധിക ജിഎസ്ടി ഏര്‍പ്പെടുത്തുമെന്ന് ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന പശ്ചാത്തലത്തിലാണ് മന്ത്രി കാര്യം വ്യക്തമാക്കിയത്. സര്‍ക്കാരിന്റെ പരിഗണനയില്‍ നിലവില്‍ അത്തരമൊരു നിര്‍ദ്ദേശമില്ലെന്ന് ഗഡ്കരി സാമൂഹ്യ മാധ്യമ പോസ്റ്റില്‍ പറഞ്ഞു.
2070 ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം ഇല്ലാതാക്കാനാണ് ലക്ഷ്യമിടുന്നത്. ഡീസല്‍ പോലുള്ള ദോഷകരമായ ഇന്ധനങ്ങള്‍ മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണ തോത് കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി ശുദ്ധവും ഹരിതവുമായ ഇന്ധനങ്ങള്‍ സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: