Categories: Sports

ടാറ്റാ സ്റ്റീല്‍ റാപിഡ് ചെസില്‍ പ്രഗ്നാനന്ദയ്‌ക്ക് മൂന്നാം സ്ഥാനം

ടാറ്റാ സ്റ്റീല്‍ റാപിഡ് ചെസില്‍ പ്രഗ്നാനന്ദയ്ക്ക് മൂന്നാം സ്ഥാനം. 18 ഗെയിമുകളുള്ള ടൂര്‍ണ്ണമെന്‍റില്‍ പ്രഗ്നാനന്ദ 11 പോയിന്‍റുകള്‍ നേടി

Published by

കൊല്‍ക്കൊത്ത: ടാറ്റാ സ്റ്റീല്‍ റാപിഡ് ചെസില്‍ പ്രഗ്നാനന്ദയ്‌ക്ക് മൂന്നാം സ്ഥാനം. 18 ഗെയിമുകളുള്ള ടൂര്‍ണ്ണമെന്‍റില്‍ പ്രഗ്നാനന്ദ 11 പോയിന്‍റുകള്‍ നേടി. പക്ഷെ 12 പോയിന്‍റ് നേടിയ ലോക റാപിഡ് ചെസ് ചാമ്പ്യന്‍ അലക്സാണ്ടര്‍ ഗ്രിസ് ചുക് ചാമ്പ്യനായി. 12 പോയിന്‍റുകളാണ് അലക്സാണ്ടര്‍ ഗ്രിസ് ചുക് നേടിയത്.

11 പോയിന്‍റുകള്‍ തന്നെയുള്ള നോദിര്‍ബെക് അബ്ദുസത്തൊറോവിനാണ് രണ്ടാം സ്ഥാനം.

ഓരോ കരുനീക്കത്തിനും വളരെ കുറഞ്ഞ സമയം മാത്രം അനുവദിക്കുന്ന ചെസ് പോരാട്ടമാണ് ബ്ലിറ്റ് സ് ചെസ്. അതില്‍ വിജയിക്കാന്‍ പ്രത്യേക മാനസികാവസ്ഥ വേണമെന്ന് വിശ്വനാഥന്‍ ആനന്ദ് പറഞ്ഞു. വിജയത്തേക്കാള്‍ സമനിലയ്‌ക്കാണ് പ്രാധാന്യം.

ആദ്യ ഒമ്പത് റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ആറര പോയിന്‍റോടെ പ്രജ്ഞാനന്ദ മുന്നിലായിരുന്നു. അപ്പോള്‍ അഞ്ചരപോയിന്‍റോടെ രണ്ടാം സ്ഥാനത്തായിരുന്നു അലക്സാണ്ടര്‍ ഗ്രിസ് ചുക്. പക്ഷെ കൂടുതല്‍ സമനിലകള്‍ നേടി അടുത്ത് ഒമ്പത് റൗണ്ടുകളില്‍ കൂടുതല്‍ പോയിന്‍റ് നേടുകയായിരുന്നു അദ്ദേഹം. അതേ സമയം പ്രജ്ഞാനന്ദ ചില തോല്‍വികള്‍ ഏറ്റുവാങ്ങിയത് പോയിന്‍റുകളില്‍ കുറവ് വരുത്തി. രണ്ടാം ദിവസം മൂന്ന് തോല്‍വിയും മൂന്ന് വിജയവും മൂന്ന് സമനിലയുമാണ് പ്രജ്ഞാനന്ദ നേടിയത്. അതുപോലെ രണ്ടാം സ്ഥാനം നേടിയ അബ്ദുസത്തൊറോവും ആറ് വിജയവും രണ്ട് സമനിലയും ഒരു തോല്‍വിയും ഏറ്റവുാങ്ങിയത് അനുഗ്രഹമായി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by