ജി20 ഉച്ചകോടി പൂര്‍ണ വിജയം കൈവരിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വ പാഠവത്തെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. രാജ്യത്തിന്റെ ഡിജിറ്റല്‍ വിപ്ലവത്തെ കുറിച്ചും അവ വളര്‍ന്നു വന്നതിന് കാരണഭൂതന് പ്രധാനമന്ത്രിയാണെന്നും അദ്ദേഹം വ്യക്തമാക്കി. സുസ്ഥിര വികസനത്തിന് നിര്‍ണായക പങ്കുവഹിക്കുന്ന ഡിജിറ്റല്‍ മേഖലയെ കുറിച്ച് ചര്‍ച്ച ചെയ്ത് സമവായത്തിലെത്തിയ നരേന്ദ്രമോദിയെയും ജി20 ഗ്രൂപ്പിനെയും പ്രശംസിക്കുകയായിരുന്നു അദ്ദേഹം.
സുരക്ഷിതവും ആരോഗ്യകരവുമായ ഒരു ലോകത്തെ പിന്തുണയ്ക്കുന്നതിനുള്ള ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ സാധ്യതയില്‍ ശുഭാപ്തി വിശ്വാസമുണ്ട്. പ്രധാനമന്ത്രി അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു-അദ്ദേഹം എക്സില്‍ കുറിച്ചു. ഡിജിറ്റല്‍ മേഖലയിലുള്ള രാജ്യത്തിന്റെ വളര്‍ച്ചയെ മുന്‍പും ബില്‍സ ഗേറ്റസ് പ്രംശസിച്ചിട്ടുണ്ട്.
ഭാരതം ലോകത്തെ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. സാങ്കേതികവിദ്യ എന്നത് എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് ലോകം അറിയുന്നതും പ്രധാനമന്ത്രിയിലൂടെയാണ്. നിരക്ഷരര്‍ പോലും ഇന്ന് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ജി20 ഉച്ചകോടിക്കെത്തിയ ലോകനേതാക്കള്‍ ഇന്ത്യയുടെ യുപിഐ സംവിധാനങ്ങളില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. പല രാജ്യങ്ങളും ഇന്ത്യയുമായി സഹകരിക്കാനും ധാരണയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: