ഹൈദരാബാദ്: ബിരിയാണി കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ രണ്ടാമതും തൈര് ചോദിച്ച യുവാവിന് ക്രൂര മര്‍ദ്ദനം. സംഭവത്തിനൊടുവില്‍ യുവാവ് ചോര ഛര്‍ദ്ദിച്ച് മരണത്തിന് കീഴടങ്ങി. ഹൈദരാബാദിലാണ് സംഭവം. റസ്റ്റോറന്റ് ജീവനക്കാരുടെ മര്‍ദനമേറ്റ യുവാവ് പിന്നീട് പരാതി നല്കാനെത്തിയപ്പോള് പൊലീസ് സ്റ്റേഷനില്‍ വെച്ച് ഛര്‍ദ്ദിച്ച് അവശനാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 35-കാരനും മൂന്ന് സുഹൃത്തുക്കളും ബിരായാണി കഴിച്ചു. ഇതിനിടെ യുവാവ് രണ്ടാമതും തൈര് ചോദിച്ചു. ജീവനക്കാരന് തരില്ലെന്ന് പറഞ്ഞതോടെ ഇതേച്ചൊല്ലി റെസ്റ്റോറന്റിലെ ജീവനക്കാരനുമായി തര്‍ക്കമുണ്ടായി. വാക്കേറ്റം മര്‍ദ്ദനത്തിലെത്തി. പരസ്പരം ഏറ്റുമുട്ടുന്ന വിവരം ലഭിച്ച പോലീസ് സംഘം സ്ഥലത്തെത്തി. വിഷയം പരസ്പരം പറഞ്ഞ് അവസാനിപ്പിച്ചു.
എന്നാല്‍ വീണ്ടും ശേഷം യുവാക്കളും ഹോട്ടല്‍ ജീവനക്കാരും പോലീസ് സ്റ്റേഷനില്‍ എത്തി. ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ യുവാവും യുവാക്കള്‍ക്കെതിരെ ഹോട്ടല്‍ ജീവനക്കാരും പരാതി നല്കി. പുറമേ കാര്യമായ പരിക്കുകളൊന്നും യുവാവിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നെങ്കിലും പോലീസ് സ്റ്റേഷനില്‍ വെച്ച് ഇയാള്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങി. യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: