ന്യൂദല്‍ഹി: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ വിദേശ പ്രതിനിധികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ചത് രാജ്യത്തെ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വിശിഷ്ടവസ്തുക്കള്‍. കശ്മീരിലെ കുങ്കുമപൂവ് മുതല്‍ ഉത്തര്‍പ്രദേശിലെ കനൗജില്‍ നിന്നുള്ള അത്തര്‍ വരെ ഈ സ്‌നേഹ സമ്മാനങ്ങളില്‍ ഉള്‍പ്പെടുന്നു.
ലോകപ്രശ്തമായ ഡാര്‍ജിലിങ് തേയിലയും അരക്കു കാപ്പിപൊടിയും സുഗന്ധ വസ്തുക്കള്‍, സുന്തര്‍ബനിലെ തേന്‍, കശ്മീരി പഷ്മിന ഷാള്‍, ഖാദി സ്‌കാര്‍ഫ്, കാഞ്ചീവരം, ബനാറസി മേലങ്കി(പൊന്നാട), ജി 20 അധ്യക്ഷതയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സ്മാരക നാണയം, സ്റ്റാമ്പ് ഇവയെല്ലാമാണ് വിദേശ പ്രതിനിധികള്‍ക്ക് നല്‍കിയ സന്ദൂക്ക് എന്നറയിപ്പെടുന്ന സമ്മാനപ്പെട്ടിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ലോകശ്രദ്ധ നേടിയ ഈ വസ്തുക്കള്‍ക്കിടയില്‍ കേരളത്തിന്റെ കലാസ്പര്‍ശവുമുണ്ട്. കേരളത്തിലെ കരകൗശലവിദഗ്ധര്‍ കരിമരം കൊണ്ടുണ്ടാക്കിയ ജാളി പെട്ടിയിലാണ് സ്‌പെയിന്‍ പ്രധാനമന്ത്രിയുടെ പത്‌നിക്കുള്ള ബനാറസി സില്‍ക്കില്‍ നിര്‍മിച്ച ഷാള്‍ സമ്മാനിച്ചത്.
ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന കരകൗശലവസ്തുക്കളുടെയും ഉല്‍പ്പന്നങ്ങളുടെയും സമാഹാരമാണ് നരേന്ദ്ര മോദി നല്‍കിയ സമ്മാനങ്ങള്‍. ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടതും സമാനതകളില്ലാത്ത കരവിരുതിനും ഗുണനിലവാരത്തിനും ഉദാഹരണമാണ് ഇവയില്‍ ചില സമ്മാനങ്ങള്‍. ചിലത് നമ്മുടെ രാജ്യത്തിന്റെ തനതായ ജൈവ വൈവിധ്യത്തിന്റെ പ്രതിഫലനമാണ്.
ജി20യുടെ ഭാഗമായി മഹാത്മാഗാന്ധിയെ ആദരിച്ച് രാജ്ഘട്ടില്‍ പുഷ്പ ചക്രം അര്‍പ്പിക്കാന്‍ എത്തിയ എല്ലാ രാഷ്‌ട്രത്തലവന്മാരെ ഖാദി ഷാള്‍ അണിയിച്ചായിരുന്നു സ്വീകരിച്ചത്. മഹാത്മാഗാന്ധിയുടെ കാലത്തെ ചര്‍ക്കയില്‍ നെയിതെടുത്ത ഖാദി മുതല്‍ ഇന്ന് ആഡംബരത്തിന്റെ ഭാഗമായി എത്തുന്നതു വരെയുള്ള വലിയ പാരമ്പര്യമുള്ള ഖാദിയെ മനോഹരമായി അവതിരിപ്പിക്കുകയായിരുന്നു.
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെയും ബ്രസീല്‍ പ്രസിഡന്റിന്റെയും ഭാര്യമാര്‍ക്ക് കശ്മീരി പശ്മിന സ്‌കാര്‍ഫാണ് പ്രധാനമന്ത്രി സമ്മാനമായി നല്‍കിയത്. കാശ്മീരി പഷ്മിന സ്‌കാര്‍ഫ് ഭാരതത്തിൽ ഏറ്റവും പേരുകേട്ട ഒരു തുണിയാണ്. പ്രത്യേക ഹിമാലയന്‍ ആടുകളുടെ രോമം ചീകിയാണ് ഇത് നിര്‍മ്മിക്കുന്നത്. വൈദഗ്ധ്യമുള്ള കരകൗശല വിദഗ്ധര്‍, പഴക്കമുള്ള പ്രക്രിയകള്‍ ഉപയോഗിച്ച് അതിലോലമായ നാരുകള്‍ കൈകൊണ്ട് നൂല്‍ക്കുകയും നെയ്യുകയും എംബ്രോയിഡറി ചെയ്‌തെടുക്കുന്നതാണ് കാശ്മീരി പഷ്മിന ഷോള്‍.രാജാക്കന്മാരുടെ പ്രിയം നേടിയ കാശ്മീരി പഷ്മിന സ്‌കാര്‍ഫുകള്‍ക്ക് നൂറ്റാണ്ടുകളെ ചരിത്രം പറയാനുണ്ട്. ഇന്ന് ഇത് ഫാഷന്റെ ഒരു ഭാഗമാണ്. ഇതിനെ പേപ്പര്‍ പള്‍പ്പ്, വൈക്കോല്‍, കോപ്പര്‍ സള്‍ഫേറ്റ് എന്നിവയുടെ മിശ്രിതത്തില്‍ നിര്‍മ്മിച്ചെടുത്ത പേപ്പിയര്‍ മാഷെ ബോക്‌സിലാണ് സമ്മാനിച്ചത്.
ഇന്തോനേഷ്യന്‍ പ്രസിഡന്റിന്റെ ജീവിതപങ്കാളിക്ക് കദം തടിപ്പെട്ടിയില്‍ അസം മേലങ്കി നല്‍കിയത്. വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമില്‍ നെയ്ത പരമ്പരാഗത വസ്ത്രങ്ങളാണ് അസം സ്‌റ്റോള്‍. മുഗ സില്‍ക്ക് ഉപയോഗിച്ച് വിദഗ്ധരായ കരകൗശല കലാകാരന്മാണ് ഈ സ്‌റ്റോളുണ്ടാക്കിയത്. ഈ സ്‌റ്റോളുകള്‍ അവയുടെ സങ്കീര്‍ണ്ണമായ രൂപകല്പനകള്‍ക്കും ചിത്രങ്ങള്‍ക്കും പേരുകേട്ടതാണ്.ഇതില്‍ കാണപ്പെടുന്ന രൂപങ്ങളും ചിത്രങ്ങളും പലപ്പോഴും പ്രദേശത്തിന്റെ സ്വാഭാവിക ചുറ്റുപാടുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നവയാണ്. പലപ്പോഴും സസ്യജന്തുജാലങ്ങള്‍ പോലുള്ള ഘടകങ്ങള്‍ ചിത്രങ്ങളുടെ അടിസ്ഥാനമാക്കുന്നത്. അസം സ്‌റ്റോളുകള്‍ വസ്ത്രങ്ങള്‍ മാത്രമല്ല; ആസാമീസ് ജനതയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും അവരുടെ നെയ്‌ത്ത് പാരമ്പര്യവും അവ ഉള്‍ക്കൊള്ളുന്നു. ഈ മേലങ്ങി ഒരു കദം മരപ്പെട്ടിയിലാണ് നല്‍ക്കിയത്. ഭാരത സംസ്‌കാരത്തിലും ഭാരതത്തിലെ മതങ്ങളിലും പുരാണങ്ങളിലും കദം (ബര്‍ഫ്‌ലവര്‍ മരം) മരം ശുഭകരമായി കണക്കാക്കപ്പെടുന്നു. കര്‍ണാടകയിലെ കരകൗശല വിദഗ്ധരാണ് ഈ പെട്ടി നിര്‍മ്മിച്ചിരിക്കുന്നത്.
ഇതേ കദം തടി ജാളി പെട്ടിയില്‍ വച്ചാണ് കാഞ്ചീവരം പട്ടിലെപോന്നാട ജപ്പാന്‍ പ്രധാനമന്ത്രിയുടെ ഭാര്യക്ക് നരേന്ദ്രമോദി സമ്മാനമായി നല്‍കിയത്. ഭാരതത്തിലെ നെയ്‌ത്തിന്റെ യഥാര്‍ത്ഥ മാസ്റ്റര്‍പീസ് ആണ് കാഞ്ചീവരം സില്‍ക്ക് സൃഷ്ടികള്‍. സമ്പന്നവും ഊര്‍ജ്ജസ്വലവുമായ നിറങ്ങള്‍, സങ്കീര്‍ണ്ണമായ ഡിസൈനുകള്‍, സമാനതകളില്ലാത്ത കരകൗശല വൈദഗ്ധ്യം എന്നിവയ്‌ക്ക് പേരുകേട്ടതാണ്.തമിഴ്‌നാട്ടിലെ കാഞ്ചീപുരം എന്ന സ്ഥലത്ത് നിന്നാണ് ‘കാഞ്ചീവരം’ എന്ന പേര് ലഭിച്ചത്. തങ്ങളുടെ പൂര്‍വ്വികരില്‍ നിന്ന് പാരമ്പര്യവും സാങ്കേതിക വിദ്യകളും ലഭിച്ച വൈദഗ്ധ്യമുള്ള നെയ്‌ത്തുകാരാണ് കാഞ്ചിവരം വസ്ത്രങ്ങള്‍ നെയ്‌തെടുക്കുന്നത്. ഇത് വളരെ മോടിയുള്ളതും മികച്ചതുമായ തുണിത്തരമാണ്. ഒരു രാജകീയ പ്രൗഢിയുള്ള തുണികൂടിയാണ് കാഞ്ചീവരം പട്ട്.
യുകെ പ്രധാനമന്ത്രി റിഷി സുനക്കിന്റെ ഭാര്യക്കായി ബനാറസി സ്‌റ്റോളാണ് പ്രധാനമന്ത്രി സമ്മാനമായി നല്‍കിയത്. ബനാറസി സില്‍ക്ക് പൊന്നാട ഭാരതത്തിന്റെ ഗംഭീരമായ സമ്പത്താണ്. വാരണാസിയിലെ കരകൗശല വസ്തുവായ ഈ പട്ട് സ്വപ്നങ്ങള്‍ പോലെ മൃദുവാണ്. ആഡംബര സില്‍ക്ക് ത്രെഡുകള്‍ നഗരത്തിന്റെ സാംസ്‌കാരിക സമൃദ്ധിയും നെയ്‌ത്ത് പൈതൃകവും പ്രതിഫലിപ്പിക്കുന്ന സങ്കീര്‍ണ്ണമായ പാറ്റേണുകളാണ് സൃഷ്ടിക്കുന്നത്.
മൗറീഷ്യസ് പ്രധാനമന്ത്രിയുടെ ജീവിതപങ്കാളിക്ക് നല്‍കിയത് തേക്ക് തടി പെട്ടിയിലാണ് ഇക്കാട്ട് മേലങ്കി നല്‍കിയത്. ഒഡീഷയിലെ കരകൗശല വിദഗ്ധര്‍ സൃഷ്ടിച്ച കാലാതീതമായ മാസ്റ്റര്‍പീസാണിത്. അതിമനോഹരമായ ഇക്കാത്ത് ടെക്‌നിക് കൊണ്ട് അലങ്കരിച്ച ഒരു പരമ്പരാഗത മള്‍ബറി സില്‍ക്ക് പൊന്നാടയാണിത്.
പട്ടില്‍ അല്ലെങ്കില്‍ പരുത്തിയില്‍ വളരെ സൂക്ഷ്മമായ ചായം പൂശുന്ന പ്രക്രിയയാണ് ‘ഇകാത്ത്’. കെട്ടിയ ഭാഗങ്ങള്‍ സ്പര്‍ശിക്കാതെ സൂക്ഷിക്കുമ്പോള്‍ ഷേഡുകളുടെ ഒരു സിംഫണി ഉല്‍പ്പാദിപ്പിക്കുന്നതിന് ത്രെഡുകളുടെ പ്രത്യേക ഭാഗങ്ങള്‍ കെട്ടുന്നതും ഡൈ ചെയ്യുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. കൃത്യതയാണ് ഈ കലയുടെ കാതല്‍. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഗുജറാത്തില്‍ നിന്ന് കരകൗശലത്തൊഴിലാളികള്‍ കുടിയേറിയപ്പോള്‍ ഉത്ഭവിച്ച ഒഡീഷ ഇക്കാത്തിന്റെ പാരമ്പര്യം നിലനില്‍ക്കുകയും ഇന്ന് അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്നു. ഗുജറാത്തിലെ കരകൗശല വിദഗ്ധര്‍ കാഠിന്യമേറിയതും ഈടുനില്‍ക്കുന്നതുമായ തേക്ക് തടി ഉപയോഗിച്ച് കരകൗശലത്തിലൂടെ നിര്‍മ്മിച്ച തേക്കിന്റെ പെട്ടിയിലാണ് ഇത് നല്‍കിയത്.
സ്‌പെയിന്‍ പ്രധാനമന്ത്രിയുടെ ജീവിതപങ്കാളിക്ക് നരേന്ദ്ര മോദി നല്‍കിയ സമ്മാനത്തില്‍ കേരളത്തിന്റെ കലാസ്പര്‍ശനുമുണ്ട്. ബനാറസി സില്‍ക്കില്‍ നിര്‍മിച്ച ഷാളാണ് സമ്മാനമായി നല്‍കിയത്. കേരളത്തിലെ കരകൗശലവിദഗ്ധര്‍ കരിമരം കൊണ്ടുണ്ടാക്കിയ ജാളി പെട്ടിയിലാണ് രാജകീയ പ്രൗഢി തുളുമ്പുന്ന ഷാള്‍ പ്രധാനമന്ത്രി സമ്മാനിച്ചത്.
ഭാരതത്തിന്റെ മനോഹരമായ സ്വത്താണ് ബനാറസി സില്‍ക്കില്‍ നിര്‍മിച്ച വസ്ത്രങ്ങള്‍. വാരണാസിയില്‍ കൈകൊണ്ടു തുന്നിയെടുക്കുന്ന ഇവ നഗരത്തിന്റെ സാംസ്‌കാരിക സമൃദ്ധിയും നെയ്‌ത്ത് പാരമ്പര്യവും പ്രതിഫലിപ്പിക്കുന്നവയാണ്. വിവാഹങ്ങള്‍ക്കും മറ്റു വിശേഷാവസരങ്ങള്‍ക്കും മനോഹരമായ ബനാറസി സില്‍ക്ക് ഷാളുകള്‍ ധരിക്കാറുണ്ട്. ആകര്‍ഷകമായ നിറങ്ങളും തിളക്കമാര്‍ന്ന ഈ വസ്ത്രങ്ങളുടെ പ്രത്യേകതയാണ്. ഇതിനുപുറമെ ചുവന്ന സ്വര്‍ണ്ണമെന്ന് അറിയപ്പെടുന്ന കശ്മീരില്‍ നിന്നുള്ള കുങ്കുമപ്പൂവ്, ഡാര്‍ജിലിംഗ്, നീലഗിരി തെയില, അരക്കു കാപ്പിപ്പൊടി, സുന്ദര്‍ബനിലെ തേന്‍, കനൗജില്‍ നിന്നുള്ള അത്തര്‍, കോയിന്‍ ബോക്‌സ് എന്നിവയും സന്ദൂക്കില്‍ ഉണ്ടായിരുന്നു.
നിധി പെട്ടി എന്നതിന്റെ ഹിന്ദി പദമാണ് ‘സന്ദൂക്ക്’. പരമ്പരാഗതമായി, ഇത് കട്ടിയുള്ള പഴയ മരം അല്ലെങ്കില്‍ ലോഹം കൊണ്ട് നിര്‍മ്മിച്ച ശക്തമായ ബോക്‌സാണ്. മുകളില്‍ ഒരു അടപ്പുള്ള ഈ പെട്ടി എല്ലായിടത്തും അലങ്കാരങ്ങളോടുകൂടിയവയാണ്. ഇന്ത്യന്‍ സാംസ്‌കാരിക, നാടോടി ഇതിഹാസങ്ങളില്‍ ഇത് ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നു. കൂടാതെ അതിമനോഹരമായ വര്‍ക്ക്മാന്‍ഷിപ്പിന്റെ പ്രതിരൂപമാണ് സന്ദൂക്ക്. ഷീഷാം (ഇന്ത്യന്‍ റോസ്‌വുഡ്) ഉപയോഗിച്ചാണ് ഈ സാന്‍ഡൂക്ക് നിര്‍മ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: