സിദ്ധപുരുഷന്മാര്‍ തങ്ങളുടെ സഹകരണം, ആവശ്യമാണെന്ന് കാണുന്നിടത്ത് ആവശ്യപ്പെടാതെ തന്നെ അകാരണമായ കൃപയുടെ രൂപത്തില്‍ ഉദാരമായി വിതരണം ചെയ്യുന്നു. അതോടൊപ്പം സുസംസ്ക്കാര സമ്പന്നരായ വ്യക്തികളെ അന്വേഷിച്ച് അവരെ സാമാന്യരില്‍ നിന്ന് അസാമാന്യരാക്കി തങ്ങളുടെ മേല്‍ ഏറ്റിയിരിക്കുന്ന ഉത്തരവാദിത്വങ്ങളില്‍ പങ്കാളികളാക്കി സഹപ്രവര്ത്തകരാക്കാന് യോഗ്യരാക്കി മാറ്റിയെടുക്കുകയും ചെയ്യുന്നു. ഇപ്രകാരമുള്ളവരെയാണ് സാധകര്‍ എന്നുപറയുന്നത്. പുണ്യത്തിനും പരനന്മക്കും വേണ്ടിയുള്ള ആവേശം ഉദ്ദീപിപ്പിക്കുകതന്നെയാണ് സാധന. സാധകര്‍ക്ക് സിദ്ധന്മാരുടെയും സിദ്ധന്മാര്ക്ക് സാധകരുടെയും ആവശ്യം ഉണ്ട്. രണ്ടുകൂട്ടരും പരസ്പരം അന്വേഷിച്ചുകൊണ്ടിരിക്കുന്നു. പരസ്പരം കണ്ടുമുട്ടുമ്പോള്‍ അന്ധരും മുടന്തന്മാരും തമ്മിലുള്ള സഹകരണം പോലെ അപൂര്‍ണ്ണതയെ പൂര്‍ണ്ണതയാക്കി മാറ്റുന്നു.
സിദ്ധപുരുഷന്മാര്‍ പ്രധാനമായും സൂക്ഷ്മശക്തി സമ്പന്നരാണ്. അവര്‍ക്ക് സൂക്ഷ്മമായ ശരീരം ഉണ്ട്. സാധകര്‍ സ്ഥൂലശരീരത്തില്‍ വ്യാപരിക്കുന്നു. സ്ഥൂലത്തിനു സൂക്ഷ്മത്തിന്റെ സംയോഗം മൂലം ശ്രേഷ്ഠത ലഭിക്കുന്നു. ശരീരത്തിന്റെ ശ്രേഷ്ഠത പ്രാണന്റെ ബാഹുല്യത്തിലാണ്. സാധകനെ ശരീരമെന്നും സിദ്ധനെ പ്രാണനെന്നും പറയാം. രണ്ടുപേരും പരസ്പര പൂരകങ്ങളാണ്. ഒറ്റയ്ക്ക് സിദ്ധപുരുഷന് സൂക്ഷ്മരൂപനായതുകൊണ്ട് പ്രത്യക്ഷമായി പ്രവൃത്തികള്‍ ചെയ്യുന്നതില്‍ അസമര്‍ത്ഥനാണ്. അതുപോലെ തന്നെ ഒറ്റയ്ക്കു സാധകന് പ്രാണശക്തിയുടെ കുറവുമൂലം അലൗകികമെന്ന് പറയാവുന്നതായ കാര്യങ്ങള്‍ ചെയ്യുവാന്‍ അസമര്‍ത്ഥനാണ്. ഈ രണ്ടുപേരുടെയും സംയോഗം കൊണ്ട് മാത്രമെ ഇത് സംഭവ്യമാകുകയുള്ളൂ. അതുകൊണ്ട് സിദ്ധന്മാര് സാധകരെയും സാധകര്‍ സിദ്ധരെയും അന്വേഷിക്കുന്നതായി കണ്ടുവരുന്നു. ഇവര്‍ ഒത്തുചേരുമ്പോള്‍ ഇരുപക്ഷക്കാരും കൃതകൃത്യരാകുന്നു. രണ്ടു ചക്രമുള്ള വണ്ടി ഓടുന്നതുപോലെ.
സിദ്ധപുരുഷന്മാരുടെ പ്രധാനകാര്യം സൃഷ്ടിയുടെ സന്തുലനം നിലനിര്‍ത്തലാണ്. ഇതിന് സഹായകരമാകുന്ന സഹപ്രവര്‍ത്തകരുടെ ആവശ്യം നേരിടുന്നു. അതുകൊണ്ട് അവര്‍ ഉത്സാഹപൂര്‍വ്വം യോഗ്യരായ സാധകരെ അന്വേഷിക്കുന്നു. സാധകര്‍ക്ക് സ്വന്തം കഴിവുകൊണ്ട് അധികമായി ഒന്നും ചെയ്യുവാന്‍ സാധിക്കുകയില്ല. കുട്ടിക്ക് രക്ഷകര്‍ത്താവിന്റെയും അദ്ധ്യാപകന്റെയും സഹകരണം ആവശ്യമുണ്ട്. ഇതുകൂടാതെ ഒറ്റക്കുള്ള നിലനില്പ് അല്ലെങ്കില്‍ പുരോഗതി സാദ്ധ്യമല്ല. സാധകനും സാധനയില്‍ ഉയര്‍ച്ച കൈവരിക്കാന്‍ സമര്‍ത്ഥനായ സഹകാരിയുടെ ആവശ്യം അനുഭവപ്പെടുന്നു. അതുകൊണ്ട് അതിനായി അന്വേഷണം നടത്തുന്നു.
സാധകനും സിദ്ധനും ആദര്‍ശ മാര്‍ഗ്ഗത്തിലെ രണ്ട് വഴിപോക്കരാണ്. രണ്ടുപേരും ഒരു നുകത്തിലെ രണ്ടു കാളകളെപ്പോലെയാണ്. അതിന്റെ ഉദ്ദേശ്യം വിശ്വസന്തുലനം നടപ്പിലാക്കുക എന്നതാണ്. പരസ്പര സഹകരണം പ്രാപിച്ച് കൃതാര്‍ത്ഥരാകുകയും സന്മനസ്സോടെ സഹകരിക്കുകയും ചെയ്യുന്നു. രണ്ടു കൂട്ടര്‍ക്കും എത്തേണ്ടത് ഒരേ സ്ഥലത്താണ്.
ഇതിന് വിപരീതമായി രണ്ടുകൂട്ടര്‍ക്കും ഇടയില്‍ യഥാര്‍ത്ഥ സഹകരണം സാദ്ധ്യമാക്കാന്‍ അനുവദിക്കാതിരിക്കുന്ന ഒരു വിഘ്നവും ഉണ്ട്. അതാണ് അത്യാര്‍ത്തി അഥവാ ലോഭം, അഭിലാഷം, സ്വാര്‍ത്ഥത. ആദ്ധ്യാത്മവാദികളെന്ന് പറയപ്പെടുന്നവരില്‍ അധികം പേരും സമ്പത്തിനുവേണ്ടിയോ വിജയത്തിനുവേണ്ടിയോ ഉള്ള ഭൗതികമായ പ്രയോജനങ്ങള്‍ക്കുവേണ്ടി ഏതെങ്കിലും ദേവതകളുടെ അല്ലെങ്കില്‍ ദേവപുരുഷന്മാരുടെ ശ്രമം കൊണ്ട് ആര്‍ജിതമായ വര്ച്ചസ്സിനെ കവര്ന്നെടുക്കുവാനാണ് ആഗ്രഹിക്കുന്നത്. ഇതിനുവേണ്ടി സ്വയം ഭക്തരുടെ മൂടുപടം അണിഞ്ഞ് ആകുലരും വ്യാകുലരും ആയി കറങ്ങുന്നു.
ഭക്തിയുടെ വേഷം ധരിച്ച് നടക്കുന്നവര്‍ എന്തൊക്കെ ചിന്തിച്ചാലും അവയെ ദേവാത്മാക്കളുടെ അന്തര്‍ദൃഷ്ടി തിരിച്ചറിയുന്നു. അവര്‍ക്ക് വാസ്തവം മനസ്സിലാക്കുന്നതില്‍ ഭ്രമം ഉണ്ടാകുന്നില്ല. അവരെ എങ്ങനെയെങ്കിലും പ്രീതിപ്പെടുത്തുക എന്നത് സാദ്ധ്യമല്ല.
ആരുടെ പേര്‍ക്കാണോ എഴുത്ത് ആ ആളെ അന്വേഷിച്ച് പോസ്റ്റ്മാന് വീട്ടില്‍ എത്തുന്നു. വിരിഞ്ഞ പുഷ്പങ്ങളുടെ ഗന്ധം ഏറ്റ് വണ്ടുകള്‍, ചിത്രശലഭങ്ങള്‍, തേനീച്ചകള്‍ എന്നിവ ഓടിവരുന്നു. അതുപോലെ തന്നെ ഏത് ആത്മാക്കളിലാണോ ഉദാത്തമായ ചിന്ത, ആദര്‍ശമായ സ്വഭാവം , സ്നേഹം, സദ്ഭാവന എന്നിവയുടെ വികസിച്ച സ്വരൂപം കാണപ്പെടുന്നത് അവരെ സിദ്ധപുരുഷന്മാര്‍ തങ്ങള്‍ക്ക് ഉപയോഗമുള്ളതായി കാണുകയും അവരെ തങ്ങളോടടുപ്പിക്കുവാനും ആര്‍ജിക്കപ്പെട്ട വിഭൂതികള്‍ കൊണ്ട് ഉന്നതരാക്കുവാനും വേണ്ടി അവരെ അന്വേഷിച്ച് അവരുടെ വീടുകളില്‍ ചെന്നെത്തുന്നു. വിവേകാനന്ദന്റെ വീട്ടില്‍ രാമകൃഷ്ണപരമഹംസന്‍ സ്വയം എത്തിയതാണ്. സമര്ത്ഥഗുരു രാമദാസസ്വാമി ശിവാജിയോട് എന്തോ കാരണം പറഞ്ഞു ബന്ധപ്പെട്ടു. ചാണക്യനും ചന്ദ്രഗുപ്തനും ഒത്തുചേര്‍ന്നതും ഇതുപോലെതന്നെയാണ്. ഇങ്ങനെ സുയോഗം വീടുകളില്‍ പോയും സൃഷ്ടിക്കാം, അഥവാ തങ്ങളുടെ ആകര്‍ഷണശക്തിയാല്‍ പുറത്തെവിടെ യെങ്കിലും വിളിച്ചു സമ്പര്‍ക്കപ്പെടുകയും ചെയ്യാം. ഇതില്‍ പരീക്ഷ തിരഞ്ഞെടുക്കല്‍, ക്ഷണം, ആകര്‍ഷണം എന്നിവ സമര്ത്ഥശക്തികളുടെതാണ്. അനുഗ്രഹ കര്‍ത്താക്കള്‍ അതിനുള്ള നിമിത്തം മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: