Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആറാട്ടുപുഴ വേലായുധപ്പണിക്കരെ രഞ്ജിത്ത് ആക്ഷേപിച്ചു;  അവാര്‍ഡ് നിശയില്‍ പ്രതിഷേധിക്കും: സാമൂഹിക മുന്നേറ്റ മുന്നണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2023, 01:00 am IST
in Kerala, News

കൊച്ചി: കേരള നവോത്ഥാന ചരിത്രത്തിലെ വീരേതിഹാസ നായകനായ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ക്കെതിരെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് നടത്തിയത് അങ്ങയറ്റം ആക്ഷേപകരമായ പരാമര്‍ശമെന്ന് സാമൂഹിക മുന്നേറ്റമുന്നണി. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ 14ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യുന്ന തിരുവനന്തപു
രം നിശാഗന്ധി ഓഡിറ്റോറിയത്തിനു പുറത്ത് രഞ്ജിത്തിനെതിരെ പ്രതിഷേധിക്കുമെന്ന് സാമൂഹിക മുന്നേറ്റ മുന്നണി നേതാക്കള്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിയമനടപടിയും സ്വീകരിക്കും. പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം ശിവഗിരി മഠാധിപതിയും ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റുമായ സ്വാമി സച്ചിദാനന്ദ നിര്‍വഹിക്കും.
ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതം വരച്ചുകാട്ടുന്ന സിനിമയായ 19-ാം നൂറ്റാണ്ടിനെ ചവറിന്റെ സിനിമയെന്നാണ് വിശേഷിപ്പിച്ചതെന്നും അതിന് വേണ്ടത്ര പരിഗണന നല്‍കാതിരിക്കാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണവുമായി സംവിധായകന്‍ വിനയന്‍ രംഗത്തെത്തിയിരുന്നു. ആരോപണം ശരിവയ്‌ക്കുന്ന തരത്തില്‍ ജൂറി അംഗങ്ങളായ നേമം പുഷ്പരാജിന്റെയും ജെന്‍സി ഗ്രിഗറിയുടെയും ശബ്ദസന്ദേശങ്ങളും വിനയന്‍ പരസ്യമാക്കിയിരുന്നു.
സാംസ്‌കാരിക കേരളത്തിന് നിരക്കാത്ത പ്രവര്‍ത്തിയും മാപ്പ് അര്‍ഹിക്കാത്ത പ്രവര്‍ത്തിയുമാണ് അക്കാദമി ചെയര്‍മാന്റെ ഭാഗത്തു നിന്നും ഉണ്ടായത്. അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നത് സാംസ്‌ക്കാരിക കേരളത്തിന് നാണക്കേടാണ് . പരസ്യമായി മാപ്പ് പറഞ്ഞില്ലങ്കില്‍ തുടര്‍ സമര പരിപാടികള്‍ ഉണ്ടാകുമെന്നും സാമൂഹിക മുന്നേറ്റ മുന്നണി ചെയര്‍മാന്‍ കെ.പി അനില്‍ ദേവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചേര്‍ത്തല തപോവനം ശ്രീനാരായണ ധര്‍മ്മ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് സ്വാമിപ്രണവ് സ്വരൂപാനന്ദ, സാമൂഹിക മുന്നേറ്റ മുന്നണി ആലുവാ യൂണിറ്റ് വൈസ് പ്രസിഡന്റ് സിന്ധു ഷാജി, ട്രഷറര്‍ കെ.കെ. മോഹനന്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: Director RanjithAratupuzha velayudhapanikarSocial Advancement FrontAward Night
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ആരും മിണ്ടിയില്ല, രഞ്ജിത്തിനെ ഇടത് സൈബറിടങ്ങള്‍പോലും വേട്ടയാടുന്നു; രണ്ടു പേര‍്ക്കും രണ്ട് നീതിയോ?

Entertainment

ഇതുപോലെ ഒരുപാട് ആളുകളുണ്ട്, ഇന്ന് ഏതവളെ കിട്ടും എന്നാലോചിക്കുന്നവർ;വെള്ളമടിച്ച് കരളും കൂമ്പുമൊക്കെ പോയതാണ്.

Kerala

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)
Kerala

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

Kerala

തനിക്കെതിരെ ഉള്ളത് വ്യാജപരാതിയെന്ന് രഞ്ജിത്ത്, ‘അവൾക്കൊപ്പം’ ക്യാമ്പയ്‌നിലെ പ്രമുഖനെ സർക്കാരും കൈവിട്ടു

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.