ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത് നടന്ന ജി20 ഉച്ചകോടിയുടെ ഭാഗമായി റിപ്പബ്ലിക് ഓഫ് തുര്‍ക്കി പ്രസിഡന്റ് റസെപ് തയ്യിപ് എര്‍ദോഗനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.
വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, വ്യോമയാനം, ഷിപ്പിംഗ് തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി സഹകരണ സാദ്ധ്യതകളെക്കുറിച്ച് ഇരുവരും ചര്‍ച്ചകള്‍ നടത്തി. ഇന്ത്യയുടെ ജി20 ആദ്ധ്യക്ഷതയില്‍ പ്രസിഡന്റ് എര്ദോഗന് പ്രധാനമന്ത്രിയെ അഭിനന്ദിച്ചു.
Met President @RTErdogan. We talked about ways to further cement trade and infrastructure linkages between India and Türkiye. @trpresidency pic.twitter.com/XFIanwKKb7
— Narendra Modi (@narendramodi) September 10, 2023
2023 ഫെബ്രുവരിയില്‍ തുര്‍ക്കിയില്‍ ഉണ്ടായ ഭൂകമ്പത്തിന് ശേഷം ഓപ്പറേഷന് ദോസ്തിന്റെ കീഴില്‍ അടിയന്തര സഹായമെത്തിച്ചതിന് അദ്ദേഹം ഇന്ത്യയോട് നന്ദി പറഞ്ഞു. ചന്ദ്രയാന്‍ ദൗത്യത്തിന്റെ വിജയത്തില്‍ പ്രസിഡന്റ് എര്ദോഗന് പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയും സൂര്യനിലേക്കുള്ള ആദിത്യ ദൗത്യത്തിന് ആശംസകള്‍ അറിയിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: