ന്യൂദല്‍ഹി: ജി20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയിലെത്തിയ ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ കൂടിക്കാഴ്ച നടത്തി
ഇന്ത്യയുടെ ജി20 അധ്യക്ഷതയുടെ വിജയത്തില്‍ പ്രസിഡന്റ് ലുല പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ബ്രസീലിന്റെ ജി20 അധ്യക്ഷതയ്ക്ക് പ്രധാനമന്ത്രി മോദി ആശംസകള്‍ അറിയിക്കുകയും ഇന്ത്യയുടെ പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കുകയും ചെയ്തു.
Excellent meeting with President @LulaOficial. Ties between India and Brazil are very strong. We talked about ways to boost trade and cooperation in agriculture, technology and more. I also conveyed my best wishes for Brazil’s upcoming G20 Presidency. pic.twitter.com/XDMjLdfyUi
— Narendra Modi (@narendramodi) September 10, 2023
ജൈവ ഇന്ധനങ്ങള്‍, ഔഷധനിര്‍മാണം, കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍, ബഹിരാകാശം, വ്യോമയാനം തുടങ്ങിയ മേഖലകളിലെ സഹകരണം ഉള്‍പ്പെടെ ഇന്ത്യബ്രസീല് തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നു. യോഗത്തിന്റെ സമാപനത്തില്‍ ഇരുനേതാക്കളും സംയുക്ത പ്രസ്താവന പുറത്തിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: