ചെന്നൈ: എ.ആർ റഹ്മാന്റെ സംഗീത പരിപാടിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ. ചെന്നൈയിൽ ‘മരക്കുമോ നെഞ്ചം’ എന്ന സംഗീത പരിപാടിക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതെ വന്നതോടെയായിരുന്നു സോഷ്യൽ മീഡിയയിൽ പ്രതിഷേധമിരമ്പിയത്. ടിക്കറ്റ് എടുത്തവർക്ക് മുൻപേ അവരുടെ സീറ്റുകൾ സംഘാടകരുടെ അടുപ്പക്കാർ കയ്യേറിയിരുന്നു. ഇതോടെയായിരുന്നു ആരാധകർക്ക് പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതിരുന്നത്.
രണ്ടായിരം രൂപയുടെ ടിക്കറ്റ് എടുത്തവർക്കടക്കം ഷോ കാണാൻ സാധിച്ചില്ല. ഞായറാഴ്ച ചെന്നൈ ചെന്നൈയുടെ പ്രാന്തപ്രദേശത്താണ് പരിപാടി നടന്നത്. പങ്കെടുക്കാൻ ആയിരക്കണക്കിന് എആർ റഹ്മാൻ ആരാധകരും എത്തി. എന്നാൽ പലർക്കും വേദിയ്‌ക്ക് അടുത്ത് പോലും എത്താൻ കഴിഞ്ഞില്ല. രണ്ടായിരം, ആയിരം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. തിക്കലും തിരക്കിലും പെട്ട് അകത്തേക്ക് പ്രവേശിക്കാനാകാതെ നിൽക്കുന്ന റഹ്മാൻ ആരാധകരുടെ വീഡിയോകൾ അപ്പോൾ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
പരിപാടി നടക്കുന്ന വേദിയിലേക്ക് പ്രവേശിക്കാനാവാതെ ആയിരക്കണക്കിന് ആളുകൾ കവാടത്തിന്റെ ഭാഗത്ത് തിങ്ങി നി റഞ്ഞ് നിൽക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ചില ആരാധകർ ടിക്കറ്റ് വലിച്ചുകീ റി പ്രതിഷേധിക്കുന്ന വീഡിയോയും എക്സിൽ വന്നിരുന്നു. ഇവയിൽ ചിലത് എ. ആർ റഹ്മാന് ടാഗ് ചെയ്തിട്ടുമുണ്ട്. മോശമായ ഭാഷയിലാണ് ആളുകൾ അഭിസംബോധന ചെയ്തത്. സംഘാടകർക്കെതിരെ അസഭ്യവർഷവും ആളുകൾ നടത്തുന്നുണ്ട്. ഉൾക്കൊള്ളാവുന്നതിനേക്കാൾ കൂടുതൽ ആളുകൾക്ക് ടിക്കറ്റ് നൽകിയതാണ് പ്രശ്‌നത്തിന് കാരണം എന്നുമുള്ള ആക്ഷേപവും സംഘാടകർക്കെതിരെ ഉയരുന്നുണ്ട്.
Very very bad audio systems. Couldn't hear any song or music. Too crowded, worst organisation, stampede, parking jammed, could not even return, need refund.#MarakkaveMarakathaNenjam#arrahman | #isaipuyal | #marakkumanenjam pic.twitter.com/ROHBCS5sTu
— Jay (@jp15may) September 10, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: