Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘നിങ്ങള്‍ക്കീ വിറ്റുതൊലക്കണ കാര്യം മാത്രമേ പറയാനുള്ളോ?’ ചിരിയുടെ അലമാലകളുയർത്തി ‘തീപ്പൊരി ബെന്നി’ ട്രെയിലർ ഹിറ്റ്

ഈമാസം 22-ന് ചിത്രം തിയേറ്ററുകളിലെത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2023, 11:39 am IST
in Entertainment

പ്രേക്ഷകരിൽ ചിരിയുടെ അലമാലകളുയർത്തി ‘തീപ്പൊരി ബെന്നി’യുടെ ട്രെയിലർ ഹിറ്റ്. മലയാളത്തിലെ ശ്രദ്ധേയനായ യുവതാരം അർജ്ജുൻ അശോകൻ നായകനാകുന്ന പുതിയ ചിത്രം ‘തീപ്പൊരി ബെന്നി’യുടെ രണ്ടുമിനിറ്റിലേറെയുള്ള രസികൻ ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഒരു കംപ്ലീറ്റ് ഫണ്‍ പാക്ക്ഡ് ചിത്രത്തിന്റെ മൂഡാണ് ട്രെയിലർ നൽകുന്നത്. ഈമാസം 22-ന് ചിത്രം തിയേറ്ററുകളിലെത്തും. വൻവിജയം നേടിയ ‘വെള്ളിമൂങ്ങ’, ‘ജോണി ജോണി യെസ് അപ്പാ’ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ജോജി തോമസും, ‘വെളളിമൂങ്ങ’യുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേർന്നാണ് തീപ്പൊരി ബെന്നി സംവിധാനം ചെയ്യുന്നത്. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെബിൻ ബക്കറാണ് സിനിമയുടെ നിർമ്മാണം നിര്‍വ്വഹിക്കുന്നത്.

തികഞ്ഞ കമ്മ്യൂണിസ്റ്റായ വട്ടക്കുട്ടായിൽ ചേട്ടായിയുടെ രാഷ്‌ട്രീയത്തെ നഖശിഖാന്തം എതിർക്കുന്ന മകൻ ബെന്നിയുടെ കഥയാണ് തീപ്പൊരി ബെന്നി. ഹാസ്യ നടനായെത്തി പിന്നീട് നായകനായും ക്യാരക്ടർ റോളുകളിലും ഒട്ടേറെ സിനിമകളിൽ തിളങ്ങിയ നടൻ ജഗദീഷാണ് വട്ടക്കുട്ടായിൽ ചേട്ടായി ആയി വെള്ളിത്തിരയിൽ എത്തുന്നത്. മകനായി അ‍‍‍‍ർജുൻ അശോകനും. കറകളഞ്ഞ സഖാവായ വട്ടക്കുട്ടായിൽ ചേട്ടായിക്ക് പാർട്ടി കഴിഞ്ഞേ മറ്റെന്തും ഉള്ളൂ. എന്നാൽ രാഷ്‌ട്രീയത്തെ കണ്ണിന് കണ്ടൂടാത്തയാണ് അയാളുടെ മകൻ ബെന്നി. ബെന്നി ഇഷ്ടപ്പെടുന്ന പൊന്നില എന്ന പെൺകുട്ടിക്കാകട്ടെ രാഷ്‌ട്രീയം അവളുടെ ജീവിതത്തിന്റെ ഭാഗമാണ്. ഇവരുടെ സംഭവബഹുലമായ ജീവിതകഥ പറയുന്ന ‘തീപ്പൊരി ബെന്നി’യുടെ നർമ്മം നിറച്ച ട്രെയിലറാണ് ഇപ്പോൾ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്. രാഷ്‌ട്രീയത്തെ ചൊല്ലി അച്ഛനും മകനും തമ്മിലുള്ള ഈ വടംവലി പ്രേക്ഷകർക്ക് ഒത്തിരി നർമ്മ മൂഹൂർത്തങ്ങളാണ് സമ്മാനിക്കുന്നത്.

‘രോമാഞ്ചം’, ‘പ്രണയവിലാസം’ എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം അർജുൻ നായകനാകുന്ന ചിത്രത്തിന് വൻ സ്വീകാര്യത ലഭിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. ‘മിന്നൽ മുരളി’യിലൂടെ ശ്രദ്ധേയയായ ഫെമിന ജോർജാണ് ചിത്രത്തിൽ നായികയായ പൊന്നില എന്ന കഥാപാത്രമായെത്തുന്നത്. കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും ബെന്നിയുടെ പ്രണയവുമെല്ലാം നർമ്മത്തിൽ ചാലിച്ചൊരുക്കിയിരിക്കുന്ന ഒരു ഫൺ ഫാമിലി എന്‍റര്‍ടെയ്നറാണ് ‘തീപ്പൊരി ബെന്നി’

അജയ് ഫ്രാൻസിസാണ് സിനിമയ്‌ക്ക് ക്യാമറ ചലിപ്പിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ശ്രീരാഗ് സജി സംഗീതം നൽകുന്നു. കോ-പ്രൊഡ്യൂസേഴ്സ്: റുവൈസ് ഷെബിൻ, ഷിബു ബെക്കർ, ഫൈസൽ ബെക്കർ. എഡിറ്റർ: സൂരജ് ഇ എസ്. പ്രൊഡക്ഷൻ ഡിസൈൻ: മിഥുൻ ചാലിശ്ശേരി. പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: രാജേഷ് മോഹൻ. സൗണ്ട് ഡിസൈൻ: അരുൺ വർമ, എംപിഎസ്ഇ. സൗണ്ട് മിക്സിംഗ്: അജിത് എ ജോർജ്ജ്. കോസ്റ്റ്യും ഡിസൈൻ: ഫെമിന ജബ്ബാർ. സ്റ്റണ്ട്: മാഫിയ ശശി. മേക്കപ്പ്: മനോജ് കിരൺരാജ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: കുടമാളൂർ രാജാജി. ഫിനാൻസ് കൺട്രോളർ: ഉദയൻ കപ്രശ്ശേരി. അസോസിയേറ്റ് ഡയറക്ടര്‍: പ്രിജിൻ ജെസ്സി, വിഎഫ്എക്സ്: പ്രോമിസ്, പ്രൊഡക്ഷൻ കൺട്രോളര്‍: അലക്സ് ഇ കുര്യൻ, സ്റ്റിൽസ്: അജി മസ്കറ്റ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ട്രെയിലർ കട്സ്: കണ്ണൻ മോഹൻ, ടൈറ്റിൽ: ജിസെൻ പോൾ, വിതരണം: സെൻട്രൽ പിക്ചേഴ്സ്, പി.ആർ.ഒ: ഹെയ്ൻസ്, ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, മാര്‍ക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.

Tags: Arjun AshokanMalayalam Moviejagadeesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

Entertainment

വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

Entertainment

ആദ്യകാല നടനും ചലച്ചിത്ര പ്രവർത്തകനുമായ അമാൻ നവോദയ അന്തരിച്ചു

Entertainment

ഇതുപോലെ ഒരുപാട് ആളുകളുണ്ട്, ഇന്ന് ഏതവളെ കിട്ടും എന്നാലോചിക്കുന്നവർ;വെള്ളമടിച്ച് കരളും കൂമ്പുമൊക്കെ പോയതാണ്.

Entertainment

ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” വിഷു ചിത്രം ; ചിത്രത്തിന്റെ ആഗോള റിലീസ് ഏപ്രിൽ 17 ന്

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.