ഓസ്കര് അവാര്‍ഡ് നേടിയ ഇന്ത്യന്‍ ചിത്രം ആര്‍ആര്‍ആറിനെ പുകഴ്ത്തി ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ.ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ബ്രസീല്‍ പ്രസിഡന്റ് ചിത്രം തന്നെ ഏറെ ആകര്‍ഷിച്ചതായി പ്രശംസിച്ചു.
മൂന്ന് മണിക്കൂര്‍ ഫീച്ചര്‍ ഫിലിമാണ് ആര്‍ആര്‍ആര്‍. അതിശയിപ്പിക്കുന്ന നൃത്തത്തിനൊപ്പം നിരവധി രസകരമായ രംഗങ്ങളും ഇതിലുണ്ട്. ഇന്ത്യയിലെയും ഇന്ത്യക്കാരുടെയും മേലുള്ള ബ്രിട്ടീഷ് നിയന്ത്രണത്തെ സിനിമ വിമര്‍ശിക്കുന്നു. ഈ ചിത്രം ലോകമെമ്പാടും ഒരു ബ്ലോക്ക്ബസ്റ്റര്‍ ആകേണ്ടതായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം ആരെങ്കിലും എന്നോട് സംസാരിക്കുമ്പോഴെല്ലാം ഞാന്‍ അവരോട് ചോദിക്കും, നിങ്ങള്‍ മൂന്ന് മണിക്കൂര്‍ സിനിമയില്‍ കലാപവും വിപ്ലവവും കണ്ടിട്ടുണ്ടോ? അതുകൊണ്ട് തന്നെ ചിത്രത്തിന്റെ സംവിധായകരെയും അഭിനേതാക്കളെയും ഞാന്‍ അഭിനന്ദിക്കുന്നു. കാരണം ഈ സിനിമ എന്നെ വിസ്മയിപ്പിച്ചു എന്നാണ് ലുല ഡ സില്‍വ പറഞ്ഞത്.
ഇതിന് പിന്നാലെ ചിത്രത്തിന്റെ സംവിധായകന് എസ്എസ് രാജമൗലി ബ്രസീല്‍ പ്രസിഡന്റിന് നന്ദി അറിയിച്ചു. നല്ല വാക്കുകള്‍ക്ക് വളരെ നന്ദി. നിങ്ങള്‍ ഇന്ത്യന്‍ സിനിമയെ പരാമര്‍ശിക്കുകയും ആര്‍ആര്‍ആര്‍ ആസ്വദിക്കുകയും ചെയ്തു എന്നറിഞ്ഞതില്‍ സന്തോഷം.ഞങ്ങളുടെ ടീം ആഹ്ലാദഭരിതരാണെന്നാണ് രാജമൗലി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: