Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദൈവികസഹായം പുണ്യകാര്യങ്ങള്‍ക്ക്…

Janmabhumi Online by Janmabhumi Online
Sep 10, 2023, 08:44 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

മാദകദ്രവ്യങ്ങളെപോലെ സമ്പത്തുക്കള്‍ക്കും ഒരു തരത്തിലുള്ള ലഹരി ഉണ്ട്. അസാമാന്യമായ ബലം, വൈഭവം, പദവി, യശസ്സ് മുതലായവ ലഭിക്കുന്നവര്‍ അഹങ്കാരം കൊണ്ട് മദോന്മത്തരായിത്തീരുന്നു. ഇവര്‍ നിബന്ധനകളെ ലംഘിക്കുകയും നിഷിദ്ധങ്ങളെ കാര്യമാക്കാതിരിക്കുകയും കുറ്റവാളികളുടെ തലത്തിലുള്ള ധാര്‍ഷ്ട്യത്തോടെ പെരുമാറുകയും ചെയ്യുന്നു. അനുകരണം സാംക്രമികരോഗം പോലെ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു. ദ്രോഹങ്ങളുടെയും പ്രതിക്രിയ സംജാതമാകുന്നു. പ്രതികാരങ്ങളുടെ പരമ്പര തുടരുന്നു. പ്രകൃതിക്കും ദുഷ്ടന്മാരെ ശിക്ഷിക്കാതെ സൈ്വര്യമായി കഴിയാനാവില്ല. മനഃസ്ഥിതിയില്‍ കടന്നുകൂടിയിട്ടുള്ള വിഷോക്ത പരിതസ്ഥിതികളില്‍ ക്രമക്കേടുകളും വിഘടനങ്ങളും സൃഷ്ടിക്കുന്നു. സംഘര്‍ഷം ഉടലെടുക്കുകയും അതോടൊപ്പം പ്രകൃതിയും വളരെയധികം പ്രതികൂലതകളും ആപത്തുക്കളും വര്‍ഷിച്ചുതുടങ്ങുകയും ചെയ്യുന്നു. അശാന്തിയുടെ അനേകം സ്‌ഫോടനങ്ങള്‍ ഉണ്ടായി തുടങ്ങുന്നു. അന്തരീക്ഷത്തില്‍ ദുരിതങ്ങളും അസംതൃപ്തിയും ഇല്ലായ്മയും നിറയുന്നു.

മനുഷ്യന്‍ ഉദ്ദേശിച്ചാല്‍ അവന്റെ ചിന്തയെയും പ്രവൃത്തിയെയും പെരുമാറ്റത്തിലെ ഉത്കൃഷ്ടതയെയും നിലനിര്‍ത്തി സുഖശാന്തി പൂര്‍ണ്ണമായ ജീവിതം നയിക്കാവുന്നതാണ്. സ്‌നേഹവും സഹകരണവും അവലംബിച്ച് സന്തോഷിച്ചും സന്തോഷിപ്പിച്ചും കൊണ്ടുള്ള ജീവിതം നയിക്കാവുന്നതാണ്. ലഭിച്ചിരിക്കുന്ന സാധനങ്ങള്‍ പങ്ക് വച്ച് അനുഭവിച്ച് ഉന്നതിയും സന്തുഷ്ടിയും വേണ്ട മാത്രയില്‍ നേടുവാന്‍ സാധിക്കുന്നതാണ്. എന്നാല്‍ അവര്‍ അങ്ങനെ ചെയ്യുന്നില്ല. ധനസമ്പന്നനാകുമ്പോള്‍ മനുഷ്യന്റെ ക്ഷുദ്രത വിഷം വര്‍ഷിക്കുന്നു. ദുര്‍മാര്‍ഗ്ഗം അവലംബിക്കുന്നതിന്റെ പ്രതിഫലമായി വിപത്തും വഴക്കും ക്ഷണിച്ചുവരുത്തുന്നു.
ഇതുതന്നെ വീണ്ടും വീണ്ടും സംഭവിക്കുന്നു. അസന്മാര്‍ഗ്ഗികത്വവും അരാജകത്വവും വീണ്ടും വീണ്ടും ഉയരുന്നു. സമുദ്രത്തില്‍ വേലിയേറ്റവും കാറ്റുവരുമ്പോള്‍ കൊടുംങ്കാറ്റും ഉയരുന്നതുപോലെ മനുഷ്യന്റെ പ്രവൃത്തികളില്‍ അസാന്മാര്‍ഗ്ഗികത്വത്തിന്റെ അരാജകത്വം പൊന്തി വരുമ്പോള്‍ വിശ്വത്തിന്റെ സന്തുലനത്തിന് കുഴുപ്പം സംഭവിച്ചു തുടങ്ങുന്നു. ഇത് ഇതേ വിധത്തില്‍ നടന്നുകൊണ്ടിരുന്നാല്‍ മഹാവിനാശം പോലുള്ള കലാപം സംഭവിക്കും. ഇതിന്റെ ഗതിയെ നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. അസന്തുലനത്തെ സന്തുലനത്തിലേക്ക് മാറ്റിയെടുത്താല്‍ മാത്രമെ ഈ വിശ്വത്തെ നിലനിര്‍ത്തുവാന്‍ സാധിക്കുകയുള്ളു. തിളച്ചുപൊങ്ങുന്നതിനെ ശമിപ്പിക്കാന്‍ അടുപ്പിലെ അഗ്‌നിയെ ശമിപ്പിക്കേണ്ടതുണ്ട്. തിളച്ചു പൊങ്ങുന്ന പതയില്‍ വെള്ളം ഒഴിക്കേണ്ടതായിട്ടുണ്ട്. ഇതിനുള്ള വ്യവസ്ഥയും വിധാതാവ് ചെയ്തുവച്ചിട്ടുണ്ട്. വിശ്വസന്തുലനത്തിന്റെ ഉത്തരവാദിത്വം ദേവാത്മാക്കളെയും സിദ്ധപുരുഷന്മാരെയും ഏല്പിച്ചിരിക്കുകയാണ്. അവരെ കൊണ്ടുള്ള പ്രത്യേക ഉപയോഗം സൃഷ്ടിയില്‍ തകരാറിലാക്കുന്ന സന്തുലനത്തെ സമയാസമയങ്ങളില്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുകയും പുരോഗമനത്തിന്റെ മാര്‍ഗ്ഗത്തില്‍ കൂടുന്ന തടസ്സങ്ങളെ നീക്കം ചെയ്ത് കൊണ്ടിരിക്കുകയും ചെയ്യുക എന്നതാണ്. ഇത് ഒരു തരത്തില്‍ സ്രഷ്ടാവിനെ സഹായിക്കലാണ്. വിശ്വോദ്യാനത്തിലെ തോട്ടക്കാര്‍ക്കും ഇതാണ് ചെയ്യേണ്ടതും. ഇവര്‍ വിശ്വോദ്യാനത്തിന്റെ സമഗ്രമായ വളര്‍ച്ചക്കുവേണ്ട പോഷണത്തിനും വെള്ളത്തിനും വേണ്ട വ്യവസ്ഥ ഉണ്ടാക്കുകയും ചെടികളുടെ കളകള്‍ പിഴുതുകളയുകയും ചെടികളെ നശിപ്പിക്കുന്ന ജീവികളെ തുരത്തുകയും ചെയ്യുന്നു. ദേവാത്മാക്കളുടെ ശക്തിയും സാമര്‍ത്ഥ്യവും ഈ പ്രയോജനത്തിനായി വിനിയോഗിക്കപ്പെടുന്നു. അവര്‍ അധര്‍മ്മത്തിനെ ഉന്മൂലനം ചെയ്യുവാനും ധര്‍മ്മത്തെ സംരക്ഷിക്കുവാനും ഉള്ള ഈശ്വരീയ ഇച്ഛയെ പൂര്‍ത്തീകരിക്കുന്നതിനായി തങ്ങളുടെ ശക്തിയും കഴിവും ഹോമിക്കുന്നു. ഇവര്‍ വീണവരെ എഴുന്നേല്പിക്കുന്നു. എഴുന്നേറ്റവരെ മുമ്പോട്ട് നയിക്കുന്നു, വഴിതെറ്റിയവര്‍ക്ക് വഴികാണിച്ച് കൊടുക്കുന്നു. പീഡിതരെ സഹായിക്കുന്നു. ആത്മാവിന്റെ മഹത്വം സ്വന്തം സമ്പത്തും സ്‌നേഹവും പങ്കുവെക്കുന്നതിലാണ്. അനീതികളെ നേരിടുകയും നീതി നടപ്പിലാക്കുകയും നാശത്തില്‍ നിന്ന് വിശ്വത്തെ രക്ഷിക്കുകയുമാണ് ദേവാത്മാക്കള്‍ ചെയ്യുന്ന ജോലി. അവര്‍ തങ്ങളുടെ അപൂര്‍ണത ദുരീകരിക്കുന്നതിന് യോഗവിധികളെയും തപസ്സിനെയും ആശ്രയിക്കുന്നു. അതോടൊപ്പം തങ്ങള്‍ക്കു ലഭിക്കുന്ന ഉയര്‍ന്നതലത്തിലുള്ള വൈഭവങ്ങള്‍ സദ്പ്രവൃത്തിയെ വര്‍ദ്ധിപ്പിക്കുന്നതിനായി വിനിയോഗിക്കുന്നു. സിദ്ധ പുരുഷന്മാരുടെ ഒരേയൊരു പ്രവൃത്തി ഇതു മാത്രമാണ്. അവര്‍ മേഘങ്ങളെ പോലെ ഉന്നതരാകുകയും തങ്ങളുടെ വിഭൂതികളെ ആവശ്യമായ കാര്യങ്ങള്‍ക്കായി ഭൂമിയിലേക്ക് വര്‍ഷിക്കുകയും ചെയ്യുന്നു.

Tags: himalayaSpiritualityGayathri ParivarHinduismDivineAdi purush
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലിനെ ഹിന്ദുമതത്തിൽ നിന്ന് പുറത്താക്കിയതായി ശങ്കരാചാര്യ സ്വാമി ; പുരോഹിതന്മാർ രാഹുലിനായി പൂജകൾ നടത്തില്ല : ക്ഷേത്രങ്ങളിൽ നിന്ന് വിലക്കുമെന്നും സൂചന

ജുന അഖാഡയുടെ മഹാമണ്ഡലേശ്വറായ സ്വാമി ആനന്ദവനം ഭാരതി
Kerala

കേരളമിപ്പോള്‍ സന്യാസിമാര്‍ക്ക് വെള്ളം കൊടുക്കാത്ത സ്ഥലം;കട്ടിങ്ങ് സൗത്ത് ആത്മീയതില്‍ നടക്കില്ല, ആത്മീയതയില്‍ കേരളവും ഉത്തരഭാരതവും മുറിക്കാനാവില്ല

Entertainment

ഹിന്ദു വിരുദ്ധ സിനിമകൾക്കുള്ള കൈയ്യടി ഭയക്കണം;സംവിധായകൻ രാമസിംഹൻ

Samskriti

വേദപഠനത്തിലെ കാലാന്തരമാറ്റങ്ങള്‍

Samskriti

മഹിതജീവിതം

പുതിയ വാര്‍ത്തകള്‍

ഭീഷണിസന്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ സിവില്‍ സ്റ്റേഷനിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു, പോലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കും

അമേരിക്കനെങ്കിലും ട്രംപിനെയും വിമര്‍ശിക്കാന്‍ മടിച്ചിട്ടില്ല, ലിയോ പതിനാലാമന്‌റെ പഴയ എക്‌സ് പോസ്റ്റുകള്‍ ശ്രദ്ധനേടുന്നു

ക്വറ്റ പിടിച്ചെന്ന് ബലൂച് വിഘടന വാദികള്‍, സമാധാന നീക്കവുമായി അമേരിക്കയും സൗദിയും

പാക് പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

കറാച്ചി തുറമുഖത്തേക്ക് മിസൈലുകള്‍ വര്‍ഷിച്ച് നാവിക സേന

പാകിസ്ഥാന്റെ 2 പൈലറ്റുമാര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയില്‍ ?

പാകിസ്ഥാന്റെ കനത്ത ആക്രമണം ശക്തമായി ചെറുത്ത് ഇന്ത്യ, ആളപായമില്ല

പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയും നാല് ചൈനീസ് പൗരന്മാരും നേപ്പാൾ അതിർത്തിയിൽ പിടിയിൽ : യുവതിയുടെ ഫോണിൽ കൂടുതലും പാക് നമ്പറുകൾ

കര്‍ദിനാള്‍ റോബര്‍ട് പ്രിവോസ്റ്റ് പുതിയ മാര്‍പാപ്പ, അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പ്

പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യന്‍ പ്രത്യാക്രമണം, ഇസ്ലാമബാദിലും കറാച്ചിയിലും ലാഹോറിലും മിസൈല്‍ വര്‍ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies