ന്യൂദല്‍ഹി: ശുദ്ധവും സുസ്ഥിരവും താങ്ങാവുന്നതുമായ ഊര്‍ജ്ജത്തിന്റെ ലഭ്യത വര്‍ധിപ്പിക്കാന്‍ ശക്തമായി നിലകൊള്ളുമെന്ന് ജി20 ഉച്ചകോടിയില്‍ വാഗ്ദാനം. ഇത് കാലാവസ്ഥ ലക്ഷ്യങ്ങള്‍ കൈവരിക്കാനും സുസ്ഥിരവും സന്തുലിതവും ഉള്‍ച്ചേര്‍ക്കുന്ന തുമായ വളര്‍ച്ച പ്രാപ്തമാക്കുന്നതിനും സഹായിക്കുമെന്നും ജി20 ഉച്ചകോടി പറയുന്നു.
വിവിധ സ്രോതസ്സുകളില്‍ നിന്നും വിതരണക്കാരില്‍ നിന്നും തടസരഹിതമായ ഊര്‍ജ്ജ പ്രവാഹത്തിന്റെ പ്രാധാന്യത്തിന് ഊന്നല്‍ നല്കുന്നു. തുറന്നതും മത്സരാധിഷ്ഠിതവും വിവേചനരഹിതവു അന്താരാഷ്ട്ര സൗജന്യ ഊര്‍ജ്ജ വിപണികളും പ്രോത്സാഹിപ്പിക്കുമ്പോള്‍ തന്നെ വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജാവശ്യം നിറവേറ്റാന്‍ ഉള്‍ച്ചേര്‍ക്കുന്ന നിക്ഷേപം ഉള്‍പ്പെടെ ഊര്‍ജ്ജസുരക്ഷയും വിപണി സ്ഥിരതയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള കണ്ടെത്തുന്ന മറ്റു വഴികളും പര്യവേഷണം ചെയ്യും.- ജി20 ദല്‍ഹി പ്രഖ്യാപനം പറയുന്നു.
കുറഞ്ഞ കാര്‍ബണ്‍/പുറന്തള്ളലിലേക്ക് മാറുന്നതിന് വികസ്വര രാജ്യങ്ങളെ പിന്തുണയ്ക്കേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, അവര്‍ക്ക് കുറഞ്ഞ ചെലവില്‍ ധനസഹായം ലഭ്യമാക്കുന്നതിന് ഞങ്ങള്‍ പ്രവര്‍ത്തിക്കും. ഉല്‍പ്പാദനവും വിനിയോഗവും ത്വരിതപ്പെടുത്തുന്നതിനും അതുപോലെ ശൂന്യവും കുറഞ്ഞവികിരണമുള്ളതുമായ സാങ്കേതിക വിദ്യകളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ഹൈഡ്രജനും അതിന്റെ വകഭേദങ്ങളായ അമോണിയ പോലുള്ളവയ്ക്കും വേണ്ടി സ്വമേധയാ ഉള്ളതും പരസ്പര സമ്മതത്തോടെയുള്ള സയോജിത മാനദണ്ഡങ്ങളും അതുപോലെ പരസ്പരം അംഗീകരിക്കപ്പെട്ട പരസ്പരം പ്രവര്‍ത്തിക്കാവുന്നതുമായ സര്ട്ടിഫിക്കേഷന് പദ്ധതികള്‍ എന്നിവയിലൂടെ സുതാര്യവും പ്രതിരോധശേഷിയുള്ളതുമായ ആഗോള വിപണിയുടെ വികസനവും. ഇത് സാക്ഷാത്കരിക്കുന്നതിന്, എല്ലാ രാജ്യങ്ങള്‍ക്കും പ്രയോജനം ചെയ്യുന്ന ഒരു സുസ്ഥിരവും സന്തുലിതവുമായ ആഗോള ഹൈഡ്രജന്‍ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് ശ്രമിക്കുമെന്ന് ജി20 ഉച്ചകോടിയില്‍ പ്രഖ്യാപനം.
അന്താരാഷ്ട്ര സൗരോര്‍ജ്ജ നൂതനാശയ കേന്ദ്രം സ്ഥാപിക്കാന്‍ ജി20 അധ്യക്ഷ പദവി നല്കുന്ന അധികാരം ഉപയോഗിക്കും. വികസ്വര രാജ്യങ്ങള്‍ക്ക്, നിലവിലുള്ളതും പുതിയതും ഉയര്‍ന്നുവരുന്നതുമായ ശുദ്ധവും സുസ്ഥിരവുമായ ഊര്‍ജ്ജ സാങ്കേതിക വിദ്യകള്‍ക്ക് കുറഞ്ഞ ചെലവില്‍ ധനസഹായം ലഭ്യമാക്കുന്നതിന് പ്രവര്‍ത്തിക്കും. . ഇന്ത്യന്‍ ആദ്ധ്യക്ഷതയ്ക്ക് കീഴില്‍ തയ്യാറാക്കിയ ഊര്‍ജ്ജ പരിവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് കുറഞ്ഞ ധനസഹായം എന്ന റിപ്പോര്‍ട്ടും പ്രാഥമിക ഊര്‍ജ്ജ മിശ്രിതത്തില്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിന്റെ ഉയര്‍ന്ന പങ്കോടെ ലോകത്തിന് 4 ട്രില്യണ്‍ ഡോളറിന്റെ വാര്‍ഷിക നിക്ഷേപം ആവശ്യമാണെന്ന അനുമാനവും ഞങ്ങള്‍ ശ്രദ്ധിക്കുന്നു.- ജി20 ദല്‍ഹി പ്രഖ്യാപനം പറയുന്നു.
ആഗോളതലത്തില്‍ പുനരുപയോഗ ഊര്‍ജ്ജ ശേഷി മൂന്നിരട്ടിയാക്കാനുള്ള ശ്രമങ്ങള്‍ പിന്തുടരും. 2030ഓടെ സാര്‍വത്രിക ഊര്‍ജ്ജ പ്രാപ്യത ത്വരിതപ്പെടുത്തുന്നതിന് പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സന്നദ്ധ പ്രവര്‍ത്തന പദ്ധതിയും ഞങ്ങള്‍ ശ്രദ്ധിക്കുന്നു.ശുദ്ധവും സുസ്ഥിരവുമായ ഊര്‍ജ്ജ സാങ്കേതിക വിദ്യകളും പരിഹാരങ്ങളും നൂതനാശയത്തിനുള്ള മറ്റ് ശ്രമങ്ങളും വികസിപ്പിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും വിന്യസിക്കുന്നതിനുമുള്ള സഹകരണ സംരംഭങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് ജി20 ഉച്ചകോടി പ്രതിജ്ഞയെടുത്തു.
2030-ഓടെ ഊര്‍ജ്ജ കാര്യക്ഷമത മെച്ചപ്പെടുത്തല്‍ നിരക്ക് ഇരട്ടിയാക്കുന്നതിനുള്ള സന്നദ്ധ പ്രവര്‍ത്തന പദ്ധതിയില്‍ ശ്രദ്ധിക്കും. സുസ്ഥിര ജൈവ ഇന്ധനങ്ങളുടെ പ്രാധാന്യം തിരിച്ചറിയുകയും, ഒരു ആഗോള ജൈവ ഇന്ധന സഖ്യം രൂപീകരിക്കുന്നതിന് ശ്രദ്ധിക്കുകയും ചെയ്യും. ഉറവിടങ്ങളില്‍ നേട്ടമുണ്ടാകുന്ന നിര്‍ണായകമായ ധാതുക്കളേയും മറ്റ് വസ്തുക്കളേയും, അര്ദ്ധചാലകങ്ങളേയും, സാങ്കേതിക വിദ്യ ഉള്‍പ്പെടെ ഊര്‍ജ്ജ സംക്രമണങ്ങള്ക്കായി വിശ്വസനീയവും വൈവിദ്ധ്യപൂര്‍ണ്ണവും സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ വിതരണ ശൃംഖലകളെ പിന്തുണയ്ക്കുക.
10. സിവില്‍ ന്യൂക്ലിയര്‍ ഊര്‍ജ്ജം ഉപയോഗിക്കാന്‍ ആലോചിക്കുന്ന രാജ്യങ്ങള്‍ക്ക്, ദേശീയ നിയമനിര്‍മ്മാണങ്ങള്‍ക്ക് അനുസൃതമായി, ആഗോളതലത്തില്‍ ആണവ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിലൂടെ. നൂതനവും ചെറുതുമായ മോഡുലാര്‍ റിയാക്ടറുകള്‍ (എസ്എംആര്‍) ഉള്‍പ്പെടെയുള്ള സിവില്‍ ന്യൂക്ലിയര്‍ സാങ്കേതികവിദ്യകളുടെ ഗവേഷണം, വികസനം, നൂതനാശയം, വിന്യാസം എന്നിവയില്‍ സഹകരിക്കാം. ഈ രാജ്യങ്ങള്‍ ഉത്തരവാദിത്തമുള്ള ആണവ നിര്ജ്ജീവീകരണം, റേഡിയോ ആക്ടീവ് മാലിന്യങ്ങള്‍, ഇന്ധന പരിപാലന ചെലവ്, നിക്ഷേപം സമാഹരിക്കല്‍ എന്നിവ പ്രോത്സാഹിപ്പിക്കുകയും ഇതിന്റെ വിജ്ഞാനവും അതിനുപയോഗിക്കുന്ന മാര്‍ഗ്ഗങ്ങളും പങ്കിടുകയും ചെയ്യും.
ഊര്‍ജ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാവര്ക്കും സാര്‍വത്രിക ഊര്‍ജ്ജ ലഭ്യത സുഗമമാക്കുന്നതിനും ബാധകമാകുന്ന ഗ്രിഡ് ഇന്റെര്കണക്ഷനുകള്, പ്രതിരോധശേഷിയുള്ള ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍, പ്രാദേശിക/അതിര്‍ത്തികടന്നുള്ള ഊര്ജ്ജസംവിധാനങ്ങളുടെ ഏകീകരണം എന്നിവയുടെ പങ്ക് തിരിച്ചറിയണം. വിനാശകരമായ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന കാര്യക്ഷമമല്ലാത്ത ഫോസില്‍ ഇന്ധനങ്ങള്‍ക്കുള്ള സബ്സിഡികള്‍ ഘട്ടം ഘട്ടമായി ഒഴിവാക്കുകയോ ഒരു ഇടക്കാലത്തേയ്ക്ക് മാത്രമായി യുക്തിസഹമാക്കുകയോ ചെയ്യണമെന്ന 2009ല്‍ പിറ്റ്സ്ബര്‍ഗ്ഗിലെ പ്രതിജ്ഞാബദ്ധത പാവപ്പെട്ടവര്‍ക്കും ഏറ്റവും ദുര്‍ബലമായവര്‍ക്കും ലക്ഷ്യാധിഷ്ഠിത പിന്തുണ നല്കുമ്പോഴും നടപ്പാക്കുന്നതിന് ഞങ്ങളുടെ പരിശ്രമങ്ങള്‍ വര്‍ദ്ധിപ്പിക്കും.
പുനരുപയോഗ ഊര്‍ജം ഉള്‍പ്പെടെയുള്ള ശുദ്ധമായ ഊര്‍ജ ഉല്‍പ്പാദനത്തിന്റെ വിന്യാസം അതിവേഗം വര്‍ദ്ധിപ്പിക്കുന്നതുള്‍പ്പെടെ, കുറഞ്ഞ വികിരണമുള്ള ഊര്‍ജ സംവിധാനങ്ങളിലേക്കു മാറുന്നതിനുള്ള സാങ്കേതിക വിദ്യകളുടെ വികസനം, വിന്യാസം, വ്യാപനം, നയങ്ങള്‍ സ്വീകരിക്കല്‍ എന്നിവ ത്വരിതപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയുകയും. ദേശീയ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി, തടസ്സമില്ലാത്ത കല്‍ക്കരി വൈദ്യുതി ഘട്ടംഘട്ടമായി കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികളേയും നീതിയുക്തമായ പരിവര്‍ത്തനത്തിനെ പിന്തുണയ്ക്കേണ്ടതിന്റെ അനിവാര്യതയും അംഗീകരിക്കുന്നു.- ജി20 ദല്‍ഹി പ്രഖ്യാപനം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: