ജി20 ഉച്ചകോടിയില്‍ ആദ്യദിനമായ സെപ്തംബര്‍ 9ന് ദല്‍ഹിയില്‍ മോദി സ്വന്തമാക്കിയത് നാല് ചരിത്ര നേട്ടങ്ങള്‍.
1.യുക്രെയ്ന് യുദ്ധത്തിന് പരിഹാരമുണ്ടാകണമെന്ന ജി20 പ്രഖ്യാപനം ഇന്ത്യയുടെ നയതന്ത്രവിജയം; റഷ്യയ്ക്കും യുഎസിനും തൃപ്തികരമായ സംയുക്തപ്രഖ്യാപനം നേടി ഇന്ത്യ
യുക്രെയ്ന് യുദ്ധത്തിന് യുഎന്‍ ചാര്‍ട്ടര്‍ പ്രകാരം പരിഹാരമുണ്ടാകണമെന്ന് ജി20 ഉച്ചകോടിയില്‍ സംയുക്ത പ്രഖ്യാപനം നടത്താന്‍ കഴിഞ്ഞത് ഇന്ത്യയുടെ വലിയ നയതന്ത്ര വിജയം. റഷ്യ-യുക്രെയ്ന് യുദ്ധത്തില്‍ അംഗരാജ്യങ്ങള്‍ തമ്മില്‍ അഭിപ്രായഭിന്നതയുള്ളത് ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുന്നത് തടഞ്ഞേക്കുമെന്ന ഭീതി ഒഴിവാക്കാനായത് ഇന്ത്യയുടെ വന്‍ വിജയമായി മാധ്യമങ്ങള്‍ വാഴ്ത്തുന്നു. ഇവിടെയും മോദി സര്‍ക്കാരിന്റെ നയതന്ത്രം വിജയിച്ചിരിക്കുകയാണ്.
ഞങ്ങളുടെ ടീമിന്റെ കഠിനാധ്വാനവും നിങ്ങളുടെ സഹകരണവും ചേര്‍ന്നപ്പോള്‍ ന്യൂദല്‍ഹിയിലെ ജി20 നേതാക്കളുടെ ഉച്ചകോടിയില്‍ റഷ്യ-യുക്രെയ്ന് യുദ്ധത്തെക്കുറിച്ച് ഒരു സംയുക്ത പ്രസ്താവന ഉണ്ടായിരിക്കുന്നുവെന്ന് മോദി പ്രഖ്യാപിച്ചപ്പോള്‍ വലിയ കരഘോഷത്തോടെയാണ് സദസ്സ് അതിനെ എതിരേറ്റത്.
2.ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയ്ക്ക് തിരിച്ചടി; ഇന്ത്യയെ ഗള്‍ഫുമായും യൂറോപ്പുമായും കടല്‍, റെയില്‍ വഴി ബന്ധിപ്പിക്കുന്ന ഇടനാഴി തുറക്കുമെന്ന് മോദി
ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയ്ക്ക് തിരിച്ചടി നല്കി ജി20 ഉച്ചകോടിയില്‍ മോദിയുടെ പ്രഖ്യാപനം. ഇന്ത്യയ്ക്കും പശ്ചിമേഷ്യയ്ക്കും യൂറോപ്പിനുമിടയില്‍ സാമ്പത്തിക ഏകീകരണം സാധ്യമാക്കുന്ന സംയുക്ത വ്യാപാര സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചിരിക്കുകയാണ് മോദി.
ജി 20 ഉച്ചകോടിയിലെ ഏറ്റവും വലിയ പ്രഖ്യാപനങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഭാരതം-ഗള്‍ഫ്- യൂറോപ് സാമ്പത്തിക ഇടനാഴി. യുഎസ് പ്രസിഡന്റ് ജോ ബൈഡന്, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്, യൂറോപ്യന്‍ യൂണിയന് നേതാക്കള്‍ എന്നിവരുമായി ചേര്‍ന്ന് പധാനമന്ത്രി നരേന്ദ്ര മോദിയാണ് കരാര്‍ പ്രഖ്യാപിച്ചത്. ബഹുരാഷ്ട്ര റെയില്‍, തുറമുഖ കരാര്‍ അടിസ്ഥാന സൗകര്യ വികസനത്തിന്റേയും സാമ്പത്തിക സംയോജനത്തിന് ഫലപ്രദമായ മാധ്യമമായി മാറും.
3.ജി 20 യോഗത്തില്‍ ഭാരതത്തിന് ചരിത്ര നേട്ടം. ഭാരതത്തിന്റെ നിര്‍ദ്ദേശം അംഗീകരിച്ച് ആഫ്രിക്കന്‍ യൂണിയന് ജി 20 യില്‍ സ്ഥിരാംഗത്വം നല്കി.
ജി 20 യോഗത്തില്‍ ഭാരതത്തിന് ചരിത്ര നേട്ടം. ഭാരതത്തിന്റെ നിര്‍ദ്ദേശം അംഗീകരിച്ച് ആഫ്രിക്കന്‍ യൂണിയന് ജി 20 യില്‍ സ്ഥിരാംഗത്വം നല്കി.അന്‍പതിലേറെ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ആഫ്രിക്കന്‍ യൂണിയന് ലോകരാജ്യങ്ങളുടെ ഏറ്റവും വലിയ കൂട്ടായ്മയില്‍ അംഗമായത് ചരിത്ര സംഭവമാണ്.
ആഫ്രിക്കന്‍ യൂണിയന് സ്ഥിരാംഗത്വം നല്കാന് ഭാരതം നിര്‍ദേശിച്ചത് ഏവര്‍ക്കുമൊപ്പം എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ്.
“ഉച്ചകോടിയില്‍ തുടര്‍ നടപടികളുമായി മുന്നോട്ടു പോകും മുമ്പ് ആഫ്രിക്കന്‍ യൂണിയന് അധ്യക്ഷനെ ജി-20 സ്ഥിരാംഗമായി അവരുടെ സ്ഥാനം ഏറ്റെടുക്കാന്‍ ക്ഷണിക്കുന്നു”-ജി 20 ഉച്ചകോടിയുടെ ആരംഭസമ്മേളനത്തിലെ അധ്യക്ഷപ്രസംഗം അവസാനിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞപ്പോള്‍ ലോകനേതാക്കള്‍ കയ്യടിച്ചു. വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കര്‍ ആഫ്രിക്കന്‍ യൂണിയന് അധ്യക്ഷന്‍ അസാലി അസ്സൗമാനിയെ ആനയിച്ചുകൊണ്ടുവന്നു. മോദിയെ ഗാഢാലിംഗനം ചെയ്തശേഷം അസാലി സ്ഥിരാംഗങ്ങള്‍ക്കൊപ്പം ഇരുന്നപ്പോള്‍ അത് ചരിത്രമായി.
4. ജി20 ഉച്ചകോടിയില്‍ ആഗോള ജൈവഇന്ധന സഖ്യം രൂപീകരിച്ചത് മോദിയുടെ വിജയം; 19 രാജ്യങ്ങളും ലോകബാങ്കുള്‍പ്പെടെ 12 സംഘടനകളും അംഗങ്ങള്‍
സീറോ കാര്‍ബണ്‍ ബഹിര്‍ഗമനം ഉറപ്പാക്കുന്ന ജൈവ ഇന്ധനത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം വെച്ച് ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദി ജൈവ ഇന്ധന സഖ്യം രൂപീകരിച്ചു. യുഎസ്, ബ്രസീല്‍, ഇന്ത്യ എന്നിവരാണ് സഖ്യത്തിന്റെ സ്ഥാപിത അംഗങ്ങള്‍. എഥനോള്‍ എന്ന ജൈവ ഇന്ധനം 85 ശതമാനവും ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളാണ് യുഎസ്, ഇന്ത്യ, ബ്രസീല്‍ എന്നിവ. എഥനോളിന്റെ 81 ശതമാനം ഉപഭോഗം നടത്തുന്നവരും ഈ രാജ്യങ്ങള്‍ തന്നെ.
മൃഗങ്ങളില്‍ നിന്നും സസ്യങ്ങളില്‍ നിന്നും ഉള്‍പ്പെടെ വിവിധ രീതികളില്‍ ഉല്പാദിപ്പിക്കുന്ന ജൈവഇന്ധനത്തിന്റെ ആഗോള വ്യാപാരം മെച്ചപ്പെടുത്തുക, അത് വഴി കാര്‍ബണ്‍ ബഹിര്‍ഗമനം സീറോ ആക്കുന്നതിനുള്ള ആഗോളശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുക എന്നിവയെല്ലാം ഈ ആഗോള ജൈവ ഇന്ധന സഖ്യത്തിന്റെ ദൗത്യങ്ങളായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: