തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഈമാസം 10 മുതല്‍ 14 വരെ ചേരും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ചാണ്ടി ഉമ്മന്‍ തിങ്കളാഴ്ച രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. ചോദ്യോത്തരവേളക്ക് ശേഷമാകും സ്പീക്കര്‍ എ.എന്‍.ഷംസീറിനു മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യുക. കാലാവധി എത്തിയ ഓര്‍ഡിനന്‍സുകളും ബില്ലുകളും പാസാക്കാനായി കഴിഞ്ഞമാസം നിയമസഭ ചേര്‍ന്നിരുന്നു. അതിനിടയില്‍ പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സമ്മേളന ദിനങ്ങള്‍ വെട്ടിക്കുറച്ച് സഭ പി
രിച്ചുവിട്ടു.
പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് ഫലം, മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മാസപ്പടി വിവാദം, ധനപ്രതിസന്ധി, ഓണക്കാലത്ത് കിറ്റ് വൈകിയത്, നെല്ലിന് പണം നല്‍കാതെ കര്‍ഷകരെ പട്ടിണിക്കിട്ടത്, കെഎസ്ആര്‍ടിസി ധനപ്രതിസന്ധി തുടങ്ങിയവ എല്ലാം സഭയില്‍ ചര്‍ച്ചചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: