ന്യൂദല്‍ഹി: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയായ പിഎം പോഷന്റെ ആവശ്യങ്ങള്‍ക്കായി കേരളസര്‍ക്കാരിന് 132.90 കോടി രൂപ കൈമാറിയതായി കേന്ദ്രം.
സംസ്ഥാനം ട്രഷറിയില്‍ നിന്ന് ഈ തുകയും സംസ്ഥാന വിഹിതമായ 76.78 കോടി രൂപയും പദ്ധതി നടപ്പാക്കുന്ന അക്കൗണ്ടിലേക്ക് ഇതുവരെയും കൈമാറിയിട്ടില്ല. കേരളം ഈ തുക പദ്ധതി നടപ്പാക്കുന്ന അക്കൗണ്ടിലേക്ക് മാറ്റാത്തതിനാല്‍ കൂടുതല്‍ തുക അനുവദിക്കാനാകില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ഇക്കാര്യം ആഗസ്ത് എട്ടിന് ഇ-മെയില്‍ മുഖേനയും നേരിട്ടുള്ള ഒരു യോഗത്തിലും അറിയിച്ചതും ചര്‍ച്ച ചെയ്തതുമാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സമൂഹമാധ്യമായ എക്സിലൂടെ (പണ്ടത്തെ ട്വിറ്റര്‍) അറിയിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയെ ടാഗ് ചെയ്താണ് പോസ്റ്റ് ഇട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: