കോയമ്പത്തൂര്‍: കര്‍ണാടകയിലെ യെസ് ട്രസ്റ്റ് ഏര്‍പ്പെടുത്തിയ മികച്ച പ്രിന്‍സിപ്പലിനുള്ള പുരസ്‌കാരവും കോയമ്പത്തൂരിലെ നോളേജ് റിസര്‍ച്ച് അക്കാദമിയുടെ ബെസ്റ്റ് ഡീന്‍ ആന്‍ഡ് ഡയറക്ടര്‍ പുരസ്‌കാരവും സേലം എസ്എഎച്ച്എസ് ഡയറക്ടര്‍ ഡോ. ബി. സെന്തില്‍കുമാറിനു ലഭിച്ചു. ഇതിനുപുറമെ ബിസിനസ് വേള്‍ഡ് മാഗസിന്‍ അടിസ്ഥാന സൗകര്യങ്ങളും പഠന പരിസ്ഥിതിയുമുള്ള വിദ്യാഭ്യാസ സ്ഥാപനമായി എസ്എഎച്ച്എസിനെ തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.
ഡോ. എ.എസ്. ഗണേശന്‍, ചാന്‍സലര്‍, ഡോ. അനുരാധ ഗണേശന്‍, ഡയറക്ടര്‍, വിനായക മിഷന്‍സ് റിസര്‍ച്ച് ഫൗണ്ടേഷന്‍ (ഡിയു), എസ്എഎച്ച്എസിലെ ഫാക്കല്‍റ്റി അംഗങ്ങള്‍ എന്നിവര്‍ മേല്‍പ്പറഞ്ഞ എല്ലാ നേട്ടങ്ങള്‍ക്കും ഡോ. ബി. സെന്തില്‍ കുമാറിനെ അഭിനന്ദിച്ചു.
കര്‍ണാടകയിലെ യെസ് ട്രസ്റ്റ് ഏര്‍പ്പെടുത്തിയ മികച്ച പ്രിന്‍സിപ്പലിനുള്ള പുരസ്‌കാരവും കോയമ്പത്തൂരിലെ നോളേജ് റിസര്‍ച്ച് അക്കാമിയുടെ ബെസ്റ്റ് ഡീന്‍ ആന്‍ഡ് ഡയറക്ടര്‍ പുരസ്‌കാരവും സേലം എസ്എഎച്ച്എസ് ഡയറക്ടര്‍ ഡോ. ബി. സെന്തില്‍കുമാര്‍ ഏറ്റുവാങ്ങുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക