Categories: India

ത്വരിതഗതിയിലുള്ള വളര്‍ച്ചയ്‌ക്ക് വിലങ്ങ് തടിയാണ്, ഭീകര പ്രവര്‍ത്തകര്‍ക്ക് അഭയം നല്‍കരുത്; ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ

Published by

ശ്രീനഗര്‍: കശ്മീരില്‍ നിന്ന് ഭീകരതയെ വേരൊടെ പിറുതെറിയാന്‍ ജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ച് ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. ഭീകരര്‍ക്ക് അഭയം നല്‍കരുതെന്നാണ് ഒരേയൊരു അഭ്യര്‍ത്ഥന മാത്രമാണുള്ളത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അഭയം നല്‍കാതിരുന്നാല്‍ ബാക്കിയുള്ള സുരക്ഷയൊരുക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും ബാക്കിയുള്ളത് പോലീസും സുരക്ഷാ സേനയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബാരാമുള്ളയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭീകരവാദത്തിലൂടെയും വിഘടനവാദത്തിലൂടെയും ലാഭ മുണ്ടാക്കുന്നവരെ തകര്‍ക്കാന്‍ നമുക്കായി. സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി കഴിയുന്നതെല്ലാം ചെയ്യും. ത്വരിതഗതിയിലുള്ള വളര്‍ച്ചയും സമ്പല്‍ സമൃദ്ധിയുമാണ് ഭരണകൂടത്തിന്റെ ലക്ഷ്യം. ജനങ്ങളുടെ സഹകരണമാണ് ഇതിനെല്ലാം ആധാരമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ഭരണകൂടത്തിന് വികസന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിക്കാന്‍ സാധിച്ചു. ബാരാമുള്ളയിലെ സോപോര്‍ നഗരം സ്മാര്‍ട്ട് സിറ്റിയായി മാറ്റുമെന്നും മനോജ് സിന്‍ഹ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by