ന്യൂദൽഹി : റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ മോദി സര്‍ക്കാരിന്റെ വിദേശ നയത്തെ പ്രശംസിച്ച് മുൻ പ്രധാനമന്ത്രി മൻ മോഹൻ സിംഗ്. ജി -20 ഉച്ചകോടിയുടെ ഭാഗമായി ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മൻമോഹൻ സിംഗിന്റെ ഈ അഭിപ്രായപ്രകടനം.
സമാധാനത്തിന് വേണ്ടി റഷ്യയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ തന്നെ റഷ്യയില്‍ നിന്നും കുറഞ്ഞ വിലയ്‌ക്ക് എണ്ണ വാങ്ങിയ മോദി സര്‍ക്കാരിന്റെ നിലപാടിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നെങ്കിലും മന്‍ മോഹന്‍ സിംഗ് അതിനെ അഭിനന്ദിച്ചു. ” രണ്ട് രാജ്യങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ ഏതു ഭാഗത്ത് നിലകൊള്ളണമെന്നത് സംബന്ധിച്ച് രാജ്യങ്ങളുടെ മേൽ സമ്മർദ്ദം ഉണ്ടാകും. സമാധാനത്തിന് വേണ്ടി നിലകൊള്ളുമ്പോള്‍ തന്നെ സ്വന്തം സാമ്പത്തികതാൽപ്പര്യങ്ങൾക്ക് മുന്‍ഗണന നൽകുന്ന രീതിയിൽ ഇന്ത്യ പ്രവര്‍ത്തിച്ചു“- മൻമോഹൻ സിംഗ് പറഞ്ഞു.
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുമ്പോൾ ഇന്ത്യയെക്കുറിച്ച് ശുഭാപ്തിവിശ്വാസമാണ് മന്‍മോഹന്‍ സിംഗിനുള്ളത്. ഭാരതത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയേക്കാൾ കൂടുതൽ ശുഭാപ്തിവിശ്വാസമുണ്ടെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.
..
പ്രതികരിക്കാൻ ഇവിടെ എഴുതുക: