തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുന്നത് ഉമ്മന്‍ ചാണ്ടിയോടുള്ള ശക്തമായ സഹതാപ തരംഗമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്.കോണ്‍ഗ്രസിന്റെ ജനപ്രീതിയുള്ള നേതാവിന്റെ മരണം ഉണ്ടായി ഒരു മാസത്തിനകം തെരഞ്ഞെടുപ്പ് നടന്നതും അനുകൂല ഘടകമായി.
സഹതാപ തരംഗം കൃത്യമായി മുതലെടുക്കാന്‍ കോണ്‍ഗ്രസിനായി.നേരത്തേ നേതാക്കള്‍ മരണപ്പെടുമ്പോള്‍ ഉണ്ടാകുന്ന പ്രതിഭാസം തന്നെയാണ് പുതുപ്പള്ളിയിലുണ്ടായത്. തൃക്കാക്കരയിലും അരുവിക്കരയിലും സംഭവിച്ചത് ഇതാണെന്ന് സുരേന്ദ്രന് പറഞ്ഞു.സംസ്ഥാനത്ത് ഭരണവിരുദ്ധ തരംഗമുണ്ടെന്നും ജനങ്ങളുടെ മുന്നില്‍ പിണറായി വിജയനെ പാഠം പഠിപ്പിക്കാനുള്ള അജണ്ടയാണുണ്ടായിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ഉടനീളം ഇടതുമുന്നണിക്ക് വലിയ തകര്‍ച്ചയാണുണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം താല്ക്കാലികമാണ്.
ഉപതെരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിക്കും. ആവശ്യമായ തിരുത്തലുകള്‍ ഉണ്ടാകും. ജനസ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും. ബി ജെ പി വോട്ട് മറിച്ചുവെന്നത് സി പി എം തോല്‍വിയിയെ ന്യായീകരിക്കാന്‍ പറയുന്നതാണെന്നും സുരേന്ദ്രന് പറഞ്ഞു.
ബി ജെ പിക്ക് വോട്ട് കുറഞ്ഞെന്ന് സ്ഥാപിക്കാന്‍ 20 വര്‍ഷം മുമ്പത്തെ തെരഞ്ഞെടുപ്പ് കണക്കുകളാണ് മാധ്യമങ്ങള്‍ പറയുന്നത്. മറ്റ് പാര്‍ട്ടികളുടെ കാര്യം വരുമ്പോള്‍ അത് കഴിഞ്ഞ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുന്നതും സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: