ന്യൂദല്‍ഹി; ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് ഇന്ന് ദല്‍ഹിയിലെത്തും. സന്ദര്‍ശന വേളയില്‍ അദ്ദേഹം കോവിഡ് 19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കും. അതേസമയം അദ്ദേഹത്തിന്റെ ഭാര്യ ജില് ബൈഡന് കോവിഡ് ബാധിതയായതിനാല്‍ ക്വാറന്റൈനിലാണ്. . ബൈഡന്റെ ഫലം നെഗറ്റീവാണ്.
യുക്രൈന് വിഷയവയും വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളും ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുളള ചര്‍ച്ചയില്‍ വിഷയമാകും. കാലാവസ്ഥാ വ്യതിയാനം, ആഗോള അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ജി20 ഉച്ചകോടി ചര്‍ച്ച ചെയ്യും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യുകെ പ്രധാനമന്ത്രി ഋഷി സുനാക്ക് എന്നിവരുള്‍പ്പെടെ നിരവധി ലോകനേതാക്കളും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്, ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ജെന്‍ ഒമാലി ഡിലന്, ഓവല്‍ ഓഫീസ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ആനി ടോമാസിനി എന്നിവര്‍ എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ യുഎസ് പ്രസിഡന്റിനൊപ്പം യാത്ര ചെയ്യുന്നു.
പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ ജോണ്‍ ഫിനര്‍, പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയറി, സ്പീച്ച് റൈറ്റിംഗ് ഡയറക്ടര്‍ വിനയ് റെഡ്ഡി, കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ബെന്‍ ലാബോള്‍ട്ട്, ഷെഡ്യൂളിംഗ് ആന്‍ഡ് അഡ്വാന്‍സ് ഡയറക്ടര്‍ റയാന് മൊണ്ടോയ, പ്രോട്ടോക്കോള്‍ ആക്ടിംഗ് ചീഫ് എതാന്‍ റോസെന്‍സ്വീഗ്, എന്എസ്സി കോര്‍ഡിനേറ്റര്‍ എന്നിവരും പ്രസിഡന്റിനെ അനുഗമിക്കുന്നുണ്ട്. ഇന്‍ഡോ-പസഫിക് കര്‍ട്ട് കാംബെല്‍, സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍ എന്എസ്സി കോര്‍ഡിനേറ്റര്‍ ജോണ്‍ കിര്‍ബി, എനര്‍ജി ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് സീനിയര്‍ അഡൈ്വസര്‍ അമോസ് ഹോഷ്സ്റ്റീന്‍, കമ്മ്യൂണിക്കേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ഹെര്‍ബി ജിസ്കെന്ഡ്, ദക്ഷിണേഷ്യയിലെ സീനിയര്‍ ഡയറക്ടര്‍ എലീന് ലോബച്ചര്‍ തുടങ്ങിയവര്‍ ബൈഡനൊപ്പം ഇന്ത്യയിലെത്തുന്നുണ്ട്.
ഇന്ത്യയിലേക്കുളള യാത്രമദ്ധ്യേ അമേരിക്കന്‍ പ്രസിഡന്റിന്റെ വിമാനം ജര്‍മ്മനിയിലെ റാംസ്റ്റീനില്‍ ഇന്ധനം നിറയ്ക്കാനിങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: