തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിന്റെ നേതാക്കള്‍ക്ക് പ്രചോദനമായത് മുന്‍ മന്ത്രി ഇ.പി. ജയരാജന്റെ ഉപദേശം. എല്ലാം തുടങ്ങുന്നത് പരിപ്പുവടയും കട്ടന്‍ചായയും കഴിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്താനാവില്ല എന്ന ഇ.പി. ജയരാജന്റെ പ്രസംഗത്തെ തുടര്‍ന്ന.് സിപിഎമ്മിന്റെ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് ആയ അഴീക്കോടന്‍ മന്ദിരത്തിന്റെ പു
തിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന വേളയിലായിരുന്നു വിവാദമായ പ്രസംഗം.
പഴയകാലത്ത് സിപിഎം നേതാക്കള്‍ പരിപ്പുവടയും കട്ടന്‍ചായയും മാത്രം കഴിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയത്. ഇന്ന് കാലം മാറി. അങ്ങനെ പാര്‍ട്ടി പ്രവര്‍ത്തനം നടത്താന്‍ ഇപ്പോള്‍ കഴിയില്ല എന്നായിരുന്നു ഇപി യുടെ ആഹ്വാനം. ആ ആഹ്വാനം ശിരസാ വഹിച്ച തൃശ്ശൂര്‍ ജില്ലയിലെ സിപിഎം നേതാക്കള്‍ നടത്തിയത് കോടികളുടെ തട്ടിപ്പും വെട്ടിപ്പും. വെട്ടിപ്പ് നടത്തിയ നേതാക്കളെല്ലാം കോടീശ്വരന്മാരായി മാറിയപ്പോള്‍ അണികള്‍ക്കിടയില്‍ മുറുമുറുപ്പായി.
ജയരാജനുമായി ജില്ലയില്‍ എന്നും കൊമ്പ് കോര്‍ത്തിരുന്ന മുന്‍ സെക്രട്ടേറിയറ്റ് അംഗവും ഇപ്പോള്‍ സംസ്ഥാന സമിതി അംഗവുമായ ബേബി ജോണ്‍ ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിരന്തരം കലാപമുയര്‍ത്തിയിരുന്നു. എന്നാല്‍ ഇ.പി. ജയരാജനും എ.സി. മൊയ്തീനും ഒറ്റക്കെട്ടായി നിലയുറപ്പിച്ചതോടെ ജില്ലയിലെ പാര്‍ട്ടി ഇവരുടെ കൈക്കുള്ളിലായി.
അനൂപ് ഡേവിസ് കാടയെ പോലെയുള്ള ചെറുകിട നേതാക്കള്‍ കൂടി ഒപ്പം നിന്നതോടെ ഒരു മാഫിയ സംഘം തന്നെ തൃശ്ശൂര്‍ കേന്ദ്രീകരിച്ച് സിപിഎമ്മിനുള്ളില്‍ വളര്‍ന്നുവരികയായിരുന്നു. കരുവന്നൂരിലെ പി.പി.കിരണിനെപോലെയുള്ള തട്ടിപ്പുകാര്‍ ഇവര്‍ക്ക് ആവശ്യത്തിന് ഫണ്ട് കൈമാറാന്‍ തയാറായതോടെ തട്ടിപ്പുകാര്‍ക്ക് വിഹരിക്കാന്‍ നേതാക്കള്‍ യഥേഷ്ടം ഇടം ഒരുക്കി നല്കി.
കണ്ണൂരില്‍ നിന്ന് ചെരുപ്പ് കമ്പനിയില്‍ ജോലിക്കാരനായി എത്തിയ സതീഷ്‌കുമാര്‍ കണ്ണടച്ച് തുറക്കും മുമ്പാണ് കോടീശ്വരനായി വളര്‍ന്നത്. കരുവന്നൂര്‍ ബാങ്കില്‍ നിന്നും നേതാക്കള്‍ തട്ടിച്ചെടുത്ത കോടികള്‍ സതീഷ് കുമാര്‍ വഴിയാണ് സാധാരണക്കാര്‍ക്ക് കൊള്ള പലിശയ്‌ക്ക് നല്കിയിരുന്നത്. ഈ കഥകളെല്ലാം ഇപ്പോള്‍ പുറത്തുവന്നതോടെ സിപിഎമ്മിനുള്ളിലും നാട്ടുകാര്‍ക്കിടയിലും നാണംകെട്ട നിലയിലാണ് നേതാക്കള്‍. അന്വേഷണം മുന്നോട്ടു പോ
കുന്തോറും കൂടുതല്‍ നേതാക്കള്‍ പ്രതികളാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. കരുവന്നൂര്‍ ബാങ്കിന്റെ ചുമതലയുണ്ടായിരുന്ന ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.കെ. ചന്ദ്രനെ പാ
ര്‍ട്ടി നേരത്തെ പുറത്താക്കിയിരുന്നു.
എന്നാല്‍ ചന്ദ്രന്‍ ഒറ്റയ്‌ക്കല്ല എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. എ.സി. മൊയ്തീന്‍ ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ ഏറ്റവും അടുപ്പമുള്ള നേതാവായിരുന്നു ചന്ദ്രന്‍. കരുവന്നൂര്‍ തട്ടിപ്പ് മൂടിവയ്‌ക്കാനാണ് എ.സി. മൊയ്തീന്‍ ബാങ്കിന്റെ ചുമതല ചന്ദ്രന്‍ നല്കിയത് എന്നാണ് ഇപ്പോള്‍ അണികള്‍ക്കിടയിലെ സംസാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: