തിരുവനന്തപുരം: ഒക്ടോബര്‍ 3ന് തിരുവനന്തപുരം സ്പോര്‍ട്സ് ഹബ് സ്റ്റേഡിയം വേദിയാകുന്ന ഇന്ത്യ- നെതര്‍ലന്‍ഡ്സ് ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരത്തിന്റെ ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റഴിച്ചു. രണ്ടിലെ ന്യൂസിലന്‍ഡ്-ദക്ഷിണാഫ്രിക്ക മത്സരത്തിന്റെ കുറച്ച് ടിക്കറ്റുകള്‍ മാത്രമാണ് ശേഷിക്കുന്നത്.
ഈ മാസം 29ന് ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാന്‍, 30ന് ഓസ്ട്രേലിയ-നെതര്‍ലന്‍ഡ്സ് എന്നീ മത്സരങ്ങളും സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ വഴി ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ഗാലറിയുടെ മുകള്‍ത്തട്ടിലെ ടിക്കറ്റിന് 300 രൂപയും താഴെത്തട്ടിലെ ടിക്കറ്റിന് 900 രൂപയുമാണ് നിരക്ക്.
എല്ലാ മത്സരങ്ങള്‍ക്കും മുപ്പതിനായിരത്തോളം ടിക്കറ്റുകളാണ് വില്‍പനയ്‌ക്കുണ്ടായിരുന്നത്. അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ ആറു ടീമുകളുടെ നാലു മത്സരങ്ങള്‍ കാണാനുള്ള അവസരമാണ് ക്രിക്കറ്റ് ആരാധകര്‍ക്ക് ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: