തിരുവനന്തപുരം: സംസ്കൃത കോളേജിൽ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ മുൻ എസ്എഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്ത് പോലീസ്. നസീം, സച്ചിൻ, ജിത്തു എന്നിവരാണ് അറസ്റ്റിൽ ആയത്. ഓണാഘോഷ പരിപാടി സമയത്ത് തിരുവനന്തപുരത്തെ സിപിഎം വനിതാ നേതാവിന്റെ മകനായ ആദർശിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. ജാമ്യമില്ല വകുപ്പ ചുമത്തിയാണ് മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
ഓണാഘോഷ പരിപാടിക്കിടയിൽ ചാക്കിലോട്ട മത്സരത്തിൽ ഒന്നാംവർഷ വിദ്യാർത്ഥിയായ ആദർശിനെ രണ്ടാം തവണയും പങ്കെടുക്കാൻ സംഘാടകർ നിർബന്ധിച്ചു. മത്സരിക്കാൻ വിസമ്മതിച്ചപ്പോൾ പിടിച്ചുവലിച്ചു.പിന്നാലെ ക്ലാസ് മുറിയിൽ കൊണ്ടുപോയി വളഞ്ഞിട്ട് മർദ്ദിച്ചു. കവിളത്തും മുതുകിലും മർദ്ദിക്കുകയും തടിക്കഷണം കൊണ്ട് മുഖത്തും ഹെൽമറ്റ് കൊണ്ട് തലയിലും ഇടിച്ചുവെന്ന് പരിക്കേറ്റ ആദർശ് മൊഴി നൽകിയിരുന്നു. നിലവിൽ ആദർശ് ചികിത്സയിലാണ്.
അഞ്ചുവർഷം മുൻപ് പഠനം കഴിഞ്ഞ് എസ്എഫ്ഐക്കാരുടെ നിയന്ത്രണത്തിലാണ് കോളേജ് പരിപാടികൾ സംഘടിപ്പിച്ചത്.സംഭവത്തിൽ പോലീസ് കേസെടുക്കുന്നില്ലെന്ന പരാതി വ്യാപകമായി ഉയരുന്നതിനിടെയാണ് അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: