ശ്രീകൃഷ്ണജയന്തിയുടെ അലയൊലികള്‍ അടങ്ങുന്നില്ല… ഓടക്കുഴല്‍ നാദം പോലെ….. കഴിഞ്ഞ ദിവസം നടന്ന ഘോഷയാത്രയില്‍ നിരവധി കൃഷ്ണന്മാരും ഗോപികമാരും നിറഞ്ഞ വീഥികള്‍ ആനന്ദത്താല്‍ നിറഞ്ഞാടി. അതില്‍ കോഴിക്കോട് നിന്നുള്ള ശോഭായാത്രയും ഏഴുവയസ്സുകാരന്‍ യഹായയുമാണ് സമൂഹമാധ്യങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്.
കൃഷ്ണ വേഷം കെട്ടണമെന്ന ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് മുസ്ലിം വിശ്വാസിയായ യഹിയ. അവന്റെ ആഗ്രഹത്തിന് മുന്നില്‍ മതമോ പേരോ ആരോഗ്യസ്ഥിതിയോ ഒന്നും വിഷയമായില്ല. വീല്‍ച്ചെയറിലിരുന്ന് തന്റെ എക്കാലത്തെയും സ്വപ്‌നം യാഥാര്‍ഥ്യമാക്കി മനസ്സുകള്‍ കീഴടക്കിയിരിക്കുകയാണ് തലശ്ശേരി സ്വദേശിയായ യഹിയ.
നിരവധി പേരാണ് യഹിയയെ അഭിനന്ദിച്ച് ആശംസകള്‍ നേര്‍ന്ന് എത്തുന്നത്. നടന്‍ ഹരീഷ് പേരടി യഹിയയെ കുറിച്ച് പങ്കുവച്ച വാക്കുകളിങ്ങനെയാണ്, ഹിരോഷിമയിലെ ആറ്റം ബോംബിന്റെ ആക്രമണത്തില്‍ നിന്ന് ഓടി പോകുന്ന നഗ്‌നയായ ആ പെണ്‍കുട്ടിയുടെ ചിത്രം ലോകത്തിനുണ്ടാക്കിയ ഭയപ്പാടിനുള്ള മരുന്നാണി ചിത്രം. എന്നാണ് ഹരീഷ് കുറിച്ചിരിക്കുന്നത്.
ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം:
“കോഴിക്കോട്ടെ മുഹമ്മദ് യഹിയ..രണ്ടാം തവണയാണ് ശോഭയാത്രയില്‍ കൃഷ്ണ വേഷം കെട്ടുന്നത് ‘പൂര്‍ണ്ണമായും ഇസ്ലാം മത വിശ്വാസിയായ അവന്റെ ഉമുമ്മ എത്ര സന്തോഷത്തോടെയാണ് അവനെ അനുഗമിക്കുന്നത്’ ഹിരോഷിമയിലെ ആറ്റം ബോംബിന്റെ ആക്രമണത്തില്‍ നിന്ന് ഓടി പോകുന്ന നഗ്‌നയായ ആ പെണ്‍കുട്ടിയുടെ ചിത്രം ലോകത്തിനുണ്ടാക്കിയ ഭയപ്പാടിനുള്ള മരുന്നാണി ചിത്രം.
രണ്ട് മതങ്ങള്‍ക്ക് അവരുടെതായ ആചാരങ്ങളോടെ തമ്മില്‍ കൂടിചേരാന്‍ ഇടനിലക്കാരായി സോഷ്യലിസവും കമ്മ്യൂണിസവും പറയുന്ന കപട പുരോഗമനവാദികളുടെ ആവിശ്യമില്ലെന്ന ഉറക്കെ പറയുന്ന ചിത്രം ..സമൂഹത്തില്‍ രണ്ട് മതങ്ങള്‍ തമ്മില്‍ ശത്രുക്കളായാല്‍ മാത്രമേ ഞങ്ങള്‍ക്ക് വര്‍ഗ്ഗീയതക്കെതിരെ നാഴികക്ക് നാല്‍പ്പതുവട്ടം പ്രസംഗിക്കാന്‍ പറ്റുകയുള്ളു എന്ന് പറയാതെ പറയുന്ന കപട പുരോഗമന ഇടനിലക്കാരന്റെ വര്‍ഗ്ഗീയത തുറന്നുകാട്ടുന്ന ചിത്രം.
ലോകത്തോട് കര്‍മ്മത്തെ ആഘോഷമാക്കാന്‍ പറഞ്ഞ ശ്രീകൃഷ്ണന്റെ ജന്മദിനത്തിന് കരുണമായനായ അള്ളാഹുവിന്റെ ആശംസയാണി ചിത്രം ‘എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും നല്ല ചിത്രം’ മതേതര്വത്തിന്റെ യഥാര്‍ത്ഥ ഭാരതീയ ഇന്ത്യന്‍ ചിത്രം എന്നാണ് യഹിയയുടെ ചിത്രം പങ്കുവച്ച് ഹരീഷ് കുറിച്ചത്.
അരയ്‌ക്ക് താഴെ അസുഖം ബാധിച്ച് തളര്‍ന്നതിനെ തുടര്‍ന്ന് ചികിത്സയിലാണ്. ചികിത്സയ്‌ക്ക് വേണ്ടി കോഴിക്കോട് എത്തിയതാണ്. കൃഷ്ണനാവണമെന്ന ആഗ്രഹം യഹിയ പറഞ്ഞതിനെ തുടര്‍ന്നാണ് സംഘാടകര്‍ ശോഭായാത്രയില്‍ പങ്കെടുപ്പിച്ചത്. ഉമ്മുമ്മ ഫരീദയ്‌ക്കൊപ്പമാണ് യഹിയ വീല്‍ ചെയറില്‍ കൃഷ്ണനായി ഒരുങ്ങി എത്തിയത്.
കോഴിക്കോട്ടെ മുഹമ്മദ് യഹിയ..രണ്ടാം തവണയാണ് ശോഭയാത്രയിൽ കൃഷ്ണ വേഷം കെട്ടുന്നത്…പൂർണ്ണമായും ഇസ്ലാം മത വിശ്വാസിയായ അവന്റെ…
Posted by Hareesh Peradi on Wednesday, September 6, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: