ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉധംപൂര്‍ റെയില്‍വെ സ്റ്റേഷന്റെ പേരുമാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. സ്റ്റേഷന് ഇനി ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ തുഷാര്‍ മഹാജിന്റെ പേരില്‍ അറിയപ്പെടുമെന്ന് കേന്ദ്രം അറിയിച്ചു.
2016 ഫെബ്രുവരിയില്‍ പുല്‍വാമ ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടിലിലാണ് തുഷാര്‍ മഹാജ് കൊല്ലപ്പെട്ടത്. ജമ്മു & കശ്മീര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിലാണ് ഭീകരാക്രമണം നടന്നത്. മറ്റ് സൈനികരുടെ ജീവന് രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് അദേഹം സ്വജീവിതം വെടിഞ്ഞത്.
ഏറ്റുമുട്ടലില്‍ അദ്ദേഹം ഭീകരരെ വധിക്കുകയും ചെയ്തിരുന്നു. പാരാമിലിറ്ററി വിഭാഗത്തിലാണ് ക്യാപ്റ്റന്‍ തുഷാര്‍ മഹാജന് സേവനമനുഷ്ടിച്ചത്. ഉധംപൂര്‍ റെയില്‍വേ സ്റ്റേഷന്റെ പേര് ‘രക്തസാക്ഷി ക്യാപ്റ്റന്‍ തുഷാര്‍ മഹാജന് റെയില്‍വേ സ്റ്റേഷന്’ എന്നാക്കി മാറ്റുന്നതിന് ഇന്നാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: